in , ,

LOVELOVE LOLLOL AngryAngry

എതിരാളിയെ ഭയപ്പെടുത്തുന്ന ഫാൻസ്‌, വിജയം നൽകിയതും ഫാൻസെന്ന് ഇവാൻ ആശാൻ

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരം വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത് ആരാധകർ കൂടിയാണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ആരാധകർ മത്സരവിജയത്തിൽ നിർണ്ണായക പങ്ക് നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇവാൻ നൽകിയ മറുപടി വളരെ വലിയ പങ്ക് നൽകിയിട്ടുണ്ടെന്നാണ്

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരം വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത് ആരാധകർ കൂടിയാണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ആരാധകർ മത്സരവിജയത്തിൽ നിർണ്ണായക പങ്ക് നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇവാൻ നൽകിയ മറുപടി വളരെ വലിയ പങ്ക് നൽകിയിട്ടുണ്ടെന്നാണ്.

കൂടാതെ ഇത്തരത്തിലുള്ള ആരാധകർ നമുക്ക് ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും കഴിഞ്ഞ കളിയിലേതു പോലെ വിജയിക്കാനാവുമെന്നും, എവേ ടീമിനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ആരാധകർ നമ്മളെ വിജയിക്കാൻ സഹായിക്കുമെന്നാണ് ഇവാൻ ആശാൻ പറഞ്ഞത്.

“തീർച്ചയായും, നിങ്ങൾക്ക് ഇത്തരത്തിലുള്ള പിന്തുണ ഉള്ളപ്പോൾ ഇത് വളരെ വലുതാണ്, അത് വിലമതിക്കാനാവാത്തതായിരുന്നു, പ്രത്യേകിച്ചും നിങ്ങൾ പിച്ചിൽ നിങ്ങളുടെ എല്ലാം നൽകുമ്പോൾ. വാസ്തവത്തിൽ ഈ ആരാധകർ നിങ്ങളെ കൂടുതൽ നന്നായി കളിക്കാൻ പ്രേരിപ്പിക്കുന്നു, അവർക്കായി നിങ്ങളുടെ എല്ലാം നൽകണം, നിങ്ങളുടെ വിയർപ്പിന്റെ അവസാന തുള്ളി പോലും.”

“നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നത് തുടരുകയാണെങ്കിൽ, ആദ്യ ഗോളിന് ശേഷം മികച്ച പ്രകടനം നടത്താൻ ആരാധകർ ഞങ്ങളെ എങ്ങനെ പ്രേരിപ്പിച്ചുവെന്ന് നിങ്ങൾ വ്യക്തിപരമായി കളിയിൽ കണ്ടതാണ്.”

“എവേ ടീമിനെ ഇത് ശരിക്കും ഭയപ്പെടുത്തുന്നതാണ്, അതിനാൽ വീണ്ടും ഒരു ടീമെന്ന നിലയിൽ നമുക്ക് ഈ നിമിഷങ്ങൾ ഭരിക്കാൻ കഴിയുമെങ്കിൽ, ഇത്തരത്തിലുള്ള മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, പ്രതിസന്ധി ഘട്ടങ്ങളിലും നമുക്ക് എതിരാളികളെ തോൽപ്പിക്കാൻ കഴിയും. ഈസ്റ്റ് ബംഗാൾ എഫ്‌സി ഈ വർഷം മികച്ച നിലവാരം കാണിക്കുന്ന ടീമാണെന്ന് ഞാൻ കരുതുന്നു, അവർ കഴിഞ്ഞ സീസണിലെ പോലെയല്ല.” – ഇവാൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അമ്പരന്നുപോയെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ച്..

പുതിയ താരങ്ങൾ എങ്ങനെയുണ്ട്? ഇവാൻ വിലയിരുത്തുന്നു..