in ,

ഹൈലാൻഡേഴ്സിനെ തകർത്ത് ഈസ്റ്റ്‌ ബംഗാൾ..

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനേതിരായ എവേ മത്സരത്തിൽ തകർപ്പൻ വിജയം നേടി സീസണിലെ ആദ്യ ജയത്തിനൊപ്പം വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനേതിരായ എവേ മത്സരത്തിൽ തകർപ്പൻ വിജയം നേടി സീസണിലെ ആദ്യ ജയത്തിനൊപ്പം വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഈസ്റ്റ്‌ ബംഗാൾ ലീഡ് നേടിയിരുന്നു. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഡിഫെൻസിന്റെ പാളിച്ച മുതലെടുത്തുകൊണ്ട് ക്ലീറ്റൻ സിൽവയാണ് 11-മിനിറ്റിൽ ഗോൾ നേടുന്നത്.

ആദ്യ പകുതി ഒരു ഗോൾ ലീഡുമായി കളം വിട്ട ഈസ്റ്റ്‌ ബംഗാൾ രണ്ടാം പകുതിയിൽ രണ്ടാം ഗോളും നേടി. 52-മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുമുള്ള തകർപ്പൻ ഷോട്ട് നോർത്ത് ഈസ്റ്റ്‌ വലയിലെത്തിച്ചുകൊണ്ട് ചാരാലമ്പോസ് ഈസ്റ്റ്‌ ബംഗാൾ ലീഡ് വർദ്ദിപ്പിച്ചു.

82-മിനിറ്റിൽ ഡോഹെർട്ടിയിലൂടെ എതിരാളികളുടെ മൈതാനത്തു മൂന്നാം ഗോൾ നേടിയ ഈസ്റ്റ്‌ ബംഗാൾ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സീസണിലെ നോർത്ത് ഈസ്റ്റിന്റെ ആദ്യഗോളുമായ് ഡെൽബിഷെയർ എത്തിയെങ്കിലും മത്സരം 1-3 ന് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കി.

ഈ തോൽവിയോടെ മൂന്നിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട മാർക്കോ ബാൽബുലിന്റെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അവസാന സ്ഥാനക്കാരാണ്. സീസണിലെ ആദ്യ വിജയം നേടിയ ഈസ്റ്റ്‌ ബംഗാൾ ഏഴാം സ്ഥാനത്താണ്. നാളെ നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്സി vs എഫ്സി ഗോവ എന്നിവർ ഏറ്റുമുട്ടും.

easbengal

ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടിക്കാൻ അടുത്ത പണി

ബ്ലാസ്റ്റേഴ്‌സിന്റെ കബ്രേട്ടൻ മുന്നിലുണ്ട്, ഐഎസ്എല്ലിലെ ഇതുവരെയുള്ള കണക്കുകൾ ഇതാ..