in , , ,

AngryAngry LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടിക്കാൻ അടുത്ത പണി

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വിനോദനികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപറേഷൻ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ബസിന്റെ ഫിറ്റ്‌നസ് അധികൃതര്‍ റദ്ദാക്കിയത്. ഇതിനെ പിന്നാലെയിതാ ബ്ലാസ്റ്റേഴ്സിനെതിരെ ഉദ്യോഗസ്ഥ തലത്തിൽ മറ്റൊരു നടപടി കൂടി നടക്കാനൊരുങ്ങുകയാണ് എന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് കൊച്ചിയിലെ ഗ്യാലറിയിൽ കാണികള്‍ക്ക് ആവശ്യത്തിന് സൗകര്യമില്ലെന്ന് ആരോപിച്ച് പരിശോധന നടത്താനുള്ള നീക്കമാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിനെതിരെ നടക്കാൻ പോകുന്നത് എന്നാണ്. നേരത്തെ കേരളത്തിന്റെ ഐപിഎൽ ടീമായ കൊച്ചി ടസ്‌കേഴ്‌സിനെതിരെയും സമാന നടപടി ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നും ഉണ്ടായതായി ആരോപണമുണ്ട്.

അതെ സമയം കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ ടീം ബസ്സിന് എംവിഡി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് റദ്ധാക്കിയത്. ടീം ബസ്സിൽ അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്.താരങ്ങളുമായി ബസ് പരിശീലന ഗ്രൗണ്ടിൽ എത്തിയപ്പോഴായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടന്നത്.

ബസ്സിന്‍റെ പുറക് വശത്തെ അകത്തെയും പുറത്തെയും ടയറുകൾ തേഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ റിയർ വ്യു മിറർ പൊട്ടിയ നിലയിലായിരുന്നു. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റത്തിന്‍റെ കാലാവധി കഴിഞ്ഞിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ ആവശ്യമായ മരുന്നുകൾ ഉണ്ടായില്ല എന്നതടക്കമുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടീം ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തത്.

ഇനി വാഹനം റോഡിൽ ഉപയോഗിക്കാൻ 14 ദിവസത്തിനകം നിയമലംഘനങ്ങൾ പരിഹരിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുനഃസ്ഥാപിച്ചാൽ മാത്രമേ സാധ്യമാകുകയുള്ളൂ. അതിനാൽ ഒഡീഷയ്ക്കെതിരെയുള്ള മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ ബസ്സ് ഉപയോഗിക്കുമെന്നാണ് വിവരങ്ങൾ. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിനോടും ടീം ബസ്സിനും ശനിയാഴ്ച നോട്ടീസ് നൽകുകയും ഉടമയോട് കാക്കനാട് ആർ.ടി.ഒ. ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്റ്റിക്കർ ഇതുവരെ നീക്കാൻ ഉടമ തയ്യാറയില്ല. തുടർന്നാണ് ഇന്ന് പരിശോധന നടത്തി ഫിറ്റ്നസ് സസ്പെൻഡ് ചെയ്തത്.

യുണൈറ്റഡിന്റെ വിജയത്തിന്റെ ശോഭ കെടുത്തി റൊണാൾഡോ; വീഡിയോ കാണാം

ഹൈലാൻഡേഴ്സിനെ തകർത്ത് ഈസ്റ്റ്‌ ബംഗാൾ..