in , , ,

OMGOMG LOVELOVE LOLLOL CryCry AngryAngry

ഐഎസ്എല്ലിനെക്കാൾ മികച്ച ലീഗിലേക്ക്; യുവാൻ ഫെറാണ്ടോയെ പരിശീലകനായി പ്രഖ്യാപിച്ച് യൂറോപ്യൻ ക്ലബ്

മുൻ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറെണ്ടോയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നുവെന്ന അഭ്യൂഹം കുറച്ച് ആഴ്ചകൾക്ക് മുമ്പ് സജീവമായിരുന്നു. എന്നാൽ ഫെറെണ്ടോയുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ ഷോർട് ലിസ്റ്റിൽ അദ്ദേഹമില്ലെന്നും പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തതോടെ അഭ്യുഹങ്ങളുടെ നടുവൊടിയുകയും ചെയ്തു. ഇപ്പോഴിതാ ഫെറാൻഡോയുടെ പുതിയ ക്ലബ്ബിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരികയാണ്.

സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ലീഗ് ക്ലബായ എഇകെ ലർനാക്ക അവരുടെ പുതിയ പരിശീലകനായി ഫെറാൻഡോയെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ലീഗിൽ കഴിഞ്ഞ സീസണിൽ മൂന്നാമത് ഫിനിഷ് ചെയ്ത ടീമാണ് ലർനാക്ക. കൂടാതെ അടുത്ത സീസണിലെ യൂറോപ്പ കോൺഫറൻസ് ലീഗിന്റെ ക്വാളിഫിക്കേഷൻ റൗണ്ടിലേക്കും ലർനാക്ക പ്രവേശനം നേടിയിരുന്നു.

അടുത്ത സീസണിൽ നടക്കുന്ന യൂറോപ്പ കോൺഫറൻസ് ലീഗിന്റെ ക്വാളിഫിക്കേഷൻ റൗണ്ടിൽ ടീമിനെ പരിശീലിപ്പിക്കുക ഫെറെണ്ടോയായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിനേക്കാൾ മികച്ച അവസരമാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

2020 ലാണ് ഫെറാണ്ടോ ഇന്ത്യയിലെത്തുന്നത്. എഫ്സി ഗോവയുടെ പരിശീലകനെയെത്തിയ അദ്ദേഹത്തിൻറെ മികവ് കണ്ട് 2021 ൽ അദ്ദേഹത്തെ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് സ്വന്തമാക്കുകയായിരുന്നു. മോഹൻ ബഗാനെയും അദ്ദേഹം മികച്ച രീതിയിലാണ് മുന്നോട്ട് കൊണ്ട് പോയത്.

എന്നാൽ ചില മത്സരങ്ങളിലെ ക്ലബ്ബിന്റെ മോശം പ്രകടനം കാരണം ബഗാൻ ഈ വർഷം തുടക്കം അദ്ദേഹത്തെ പുറത്താക്കുകയിരുന്നു. എന്നാൽ മറ്റു ക്ലബ്ബുകളിലൂടെ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകർ കരുതിയിരുന്നത്.

ALSO READ; പ്രൊഫഷണലല്ല; ബ്ലാസ്റ്റേഴ്സിന് വീണ്ടും എഐഎഫ്എഫിന്റെ കൂനിൻ മേൽ കുരു

ALSO READ: 4 വർഷങ്ങൾക്ക് മുമ്പ് ഐഎസ്എല്ലിൽ ഗോളടിച്ചു കൂട്ടിയ വിദേശ താരത്തെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ ഐഎസ്എൽ വമ്പന്മാരുടെ നീക്കം

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്

നിർണായക പോരാട്ടത്തിൽ ചെന്നൈയുടെ സ്റ്റാർ ബൗളർ തിരിച്ചെത്തുമോ?; നിർണായക അപ്‌ഡേറ്റ് പുറത്ത്

അടുത്ത ആശാൻ അങ്ങ് സ്കോട്ട്ലൻഡിൽ നിന്ന്;💥🔥ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്