in , , , , , , , , , , ,

LOVELOVE LOLLOL

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ത്യ വിടുന്നു; യുവ സ്‌ട്രൈക്കർ ബ്രൂസ് ആൻഡേഴ്സൺ ഐഎസ്എല്ലിലേക്ക്; അറിയാം ഐഎസ്എല്ലിലെ പ്രധാന 10 ട്രാൻസ്ഫർ നീക്കങ്ങൾ

ഐഎസ്എൽ ട്രാൻസ്‌ഫർ വിൻഡോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ താരങ്ങളെ നിലനിർത്തുകയും റിലീസ് ചെയ്യുകയും ഫ്രീ ഏജെന്റുകളെ സൈൻ ചെയ്യിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് ക്ലബ്ബുകൾ. ഇത്തരത്തിൽ ഐഎസ്എൽ ക്ലബ്ബുകൾ നടത്തുന്ന ഏറ്റവും പുതിയ 10 നീക്കങ്ങൾ അറിയാം.

ഐഎസ്എൽ ട്രാൻസ്‌ഫർ വിൻഡോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ താരങ്ങളെ നിലനിർത്തുകയും റിലീസ് ചെയ്യുകയും ഫ്രീ ഏജെന്റുകളെ സൈൻ ചെയ്യിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് ക്ലബ്ബുകൾ. ഇത്തരത്തിൽ ഐഎസ്എൽ ക്ലബ്ബുകൾ നടത്തുന്ന ഏറ്റവും പുതിയ 10 നീക്കങ്ങൾ അറിയാം.

  1. ചെന്നൈയിൻ എഫ്സി അവരുടെ സ്‌കോട്ടിഷ് മിഡ്ഫീൽഡർ കോന്നോർ ഷീൽഡുമായുള്ള കരാർ പുതുക്കി. താരവുമായി ഒരു വർഷത്തെ കരാറാണ് ക്ലബ് പുതുക്കിയത്. 26 കാരനായ താരം കഴിഞ്ഞ സീസണിൽ ചെന്നൈയിനായി 20 മത്സരങ്ങളിൽ നിന്നും 3 ഗോളും രണ്ട് അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
  1. നിരവധി ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ട മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് പ്രതിരോധ താരം റ്റിരി മുംബൈയിൽ തുടരും. താരം ക്ലബ്ബുമായി ഒരു വർഷത്തെ കരാർ കൂടി ഒപ്പ് വെച്ചു. കഴിഞ്ഞ സീസണിൽ മുംബൈയെ ഐഎസ്എൽ കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഈ സ്പാനിഷുകാരൻ.
  1. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ പരിശീലിപ്പിക്കുകയും അതിന് മുമ്പുള്ള സീസണിൽ അവരെ ഐ ലീഗ് ചാമ്പ്യന്മാരാക്കുകയും ചെയ്ത ഗ്രീക്ക് പരിശീലകൻ സ്ടിക്കോസ് വർഗറ്റിസ് ക്ലബ് വിട്ടു. രണ്ട് വർഷം ക്ലബ്ബിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന് പഞ്ചാബിൽ തുടരാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും ക്ലബ്ബുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങളാണ് അദ്ദേഹത്തിൻറെ പുറത്താവലിലേക്ക് നയിച്ചത്.
  1. ഐഎസ്എല്ലിലെ പുതുമുഖക്കാരായ മൊഹമ്മദൻസ് എസ്സി അവരുടെ ഘാനൻ പ്രതിരോധ താരം ജോസഫ് അഡ്ജെയുമായി പുതിയ കരാറിൽ ഒപ്പിട്ടു. 28 കാരനായ താരം രണ്ട് വർഷത്തെ പുതിയ കരാറിലാണ് ഒപ്പിട്ടത്.
  1. ഇന്ത്യൻ മധ്യനിര താരം അമർജിത് ഖിയാമിനെ ടീമിലെത്തിച്ച് മൊഹമ്മദൻസ്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്സിക്ക് വേണ്ടിയാണ് ഈ 23 കാരൻ കളിച്ചത്.
  1. കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്കായി കളിച്ച വിദേശ താരങ്ങളായ സ്ലാവ്‌കോ ഡാംജനാവിച്ച്, ഒലിവർ ഡ്രോസ്റ്റ് എന്നിവരെ ക്ലബ് റിലീസ് ചെയ്തു. ക്ലബ് ഔദ്യോഗികമായി രണ്ട് താരങ്ങളെ റിലീസ് ചെയ്തതായി അറിയിച്ചു.
  1. കഴിഞ്ഞ സീസണിലെ ഐഎസ്എൽ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി 7 താരങ്ങളെ റിലീസ് ചെയ്തു. സ്ലോവാക്യൻ താരം യാക്കൂബ് വോജ്‌ടസ്, ഗുർകിറാത് സിങ്, ഗോൾ കീപ്പർ മുഹമ്മദ് നവാസ്, ഭാസ്കർ റോയ്, റൗളിൻ ബോർജസ്, ടോൻഡോംബ സിങ്, നവോച്ച സിങ് എന്നീ അവരുടെ കരാറിലുള്ള ഏഴ് താരങ്ങളെയാണ് മുംബൈ റിലീസ് ചെയ്തത്. ഇക്കാര്യം ക്ലബ് ഔദ്യോഗിമായി അറിയിക്കുകയും ചെയ്തു.
  1. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിക്കുകയും ചെയ്ത ജോർദാൻ മുറൈ ഐഎസ്എൽ വിട്ടു. സീസൺ അവസാനത്തോടെ ക്ലബ് വിട്ട താരം ഇനി ഐഎസ്എല്ലിൽ കളിയ്ക്കാൻ സാധ്യതയില്ല. കഴിഞ്ഞ സീസണിൽ ചെന്നൈയിന് വേണ്ടി 20 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ താരം നേടിയിട്ടുണ്ട്.
  1. സ്‌കോട്ടിഷ് യുവ സ്‌ട്രൈക്കർ ബ്രൂസ് ആൻഡേഴ്സൺ ചെന്നൈയിൻ എഫ്സിയുടെ റഡാറിലുള്ളതായി റൂമറുകൾ. 25 കാരനായ താരം കഴിഞ്ഞ സീസണിൽ സ്‌കോട്ടിഷ് ക്ലബ് ലിവിങ്സ്റ്റണിന് വേണ്ടിയാണ് കളിച്ചത്. താരവും ലീവിങ്സ്റ്റനും തമ്മിലെ കരാർ അവസാനിച്ചതോടെയാണ് താരത്തിൽ ചെന്നൈ താൽപര്യം പ്രകടിപ്പിച്ചത്.
  1. ഹൈദരാബാദ് എഫ്സിയുടെ മലയാളി താരം അലക്സ് സജിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിലെത്തിച്ച് ഈസ്റ്റ് ബംഗാൾ. താരവുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ താരം ഈസ്റ്റ് ബംഗാളിന്റെ കരാറിൽ ഒപ്പിടുമെന്നുമാണ് റിപോർട്ടുകൾ.

നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരം പറഞ്ഞത്..

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനെ കുറിച്ച് കൂടുതൽ അറിയാം