in , , , , ,

പൈസയെറിഞ്ഞ് സൗദി… വമ്പൻ താരങ്ങൾ പ്രൊ ലീഗിലേക്ക്…

എന്നാൽ ഇപ്പോഴ് ലോക ഫുട്ബോളിൽ സൗദി ലീഗായ പ്രൊ ലീഗിന്റെ വിളയാട്ടമാണ്. മോഹിച്ച എല്ലാ താരങ്ങളെയും സ്വന്തമാക്കാൻ പൈസയെറിയുക്കെയാണ് സൗദി ക്ലബ്ബുകൾ. 200 മില്യൺ നൽകിയായിരുന്നു അൽ-നാസർ കഴിഞ്ഞ സീസണിൽ റൊണാൾഡോയെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ക്രിസ്റ്റിയാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ലീഗായ പ്രൊ ലീഗിൽ ചേർന്നപ്പോൾ അത് കണ്ടം ലീഗാണ്, അവിടെ കളിച്ചിട്ട് കാര്യമില്ല അങ്ങനെയെല്ലാം പറഞ്ഞു വിമർശിച്ചത് ഒരുപാട് പേരായിരുന്നു.

എന്നാൽ ഇപ്പോഴ് ലോക ഫുട്ബോളിൽ സൗദി ലീഗായ പ്രൊ ലീഗിന്റെ വിളയാട്ടമാണ്. മോഹിച്ച എല്ലാ താരങ്ങളെയും സ്വന്തമാക്കാൻ പൈസയെറിയുക്കെയാണ് സൗദി ക്ലബ്ബുകൾ. 200 മില്യൺ നൽകിയായിരുന്നു അൽ-നാസർ കഴിഞ്ഞ സീസണിൽ റൊണാൾഡോയെ സ്വന്തമാക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ റയൽ മാഡ്രിഡിൽ നിന്നും ബെൻസിമയെയും 200 മില്യൺ നൽകിയാണ് അൽ-ഇത്തിഹാദ് താരത്തെ സ്വന്തമാക്കിയത്. ഇപ്പോളിത താരത്തിന് പിന്നാലെ യൂറോപ്യൻ പ്രമുഖ ലീഗുകളിൽ കളിക്കുന്ന പ്രമുഖ താരങ്ങളെ സൗദി ക്ലബ്ബുകൾ സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്നൊരു ദിവസം കൊണ്ട് മാത്രം വമ്പൻ താരങ്ങളായ ഹക്കിം സിയെച്ച്, എഡ്വാർഡോ മെൻഡി, എൻ’ഗോലോ കാന്റെയും സൗദി ലീഗിലേക്ക് എത്തിയിരിക്കുകയാണ്. ഹക്കിം സിയെച്ച് റൊണാൾഡോയുടെ അൽ നാസറിലേക്കും എൻ’ഗോലോ കാന്റെ ബെൻസിമയുടെ അൽ-ഇത്തിഹാദിലേക്കും മെൻഡി അൽ അഹ്ലിയിലേക്കുമാണ് കൂടുമാറിയത്.

അതുപോലെ സെനഗലീസ് സെന്റർ ബാക്ക് താരമായ കാലിഡൗ കൗലിബലി അൽ-ഹിലാൽ ചേർന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയം ഇവർ നാലുപേരും ഇംഗ്ലീഷ ക്ലബ്ബായ ചെൽസിക്കി വേണ്ടിയാണ് ഇതിനു മുൻപ് കളിച്ചത്.

വരും നാളുകളിൽ ഇനി സൗദി ഫുട്ബോളിനെ ഭരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ് അതോടൊപ്പം ഇനി വരുന്ന ദിവസങ്ങളിൽ ഒട്ടേറെ വമ്പൻ താരങ്ങൾ സൗദിയിലേക്ക് എത്തുമെന്നും ഉറപ്പാണ്

https://twitter.com/DeadlineDayLive/status/1671440421086535681?t=CAI17k8zs8BTpPTARolgtg&s=19

സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ നീക്കങ്ങൾ അവസാന ഘട്ടത്തിൽ??

സാമ്പത്തിക പ്രശ്നമല്ല, ചില ചരട് വലികൾ നടന്നു; മെസ്സിയും അർജന്റീനയും ഇന്ത്യയിൽ കളിക്കാത്തതിന്റെ പിന്നിലെ യഥാർത്ഥ കാരണം ചൂണ്ടിക്കാട്ടി ആരാധകർ