in , , ,

ആരാധകരുടെ പിന്തുണ വലുത്; മഞ്ഞപ്പടയെ പുകഴ്ത്തി പ്രീമിയർ ലീഗ് ഇതിഹാസം

ലോകപ്രശസ്തമായ ഓൾഡ് ട്രാഫോഡിലെ ആരാധകർക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച ബെർബ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി ഇത്തരത്തിൽ പറയുമ്പോൾ ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണിത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തി പ്രീമിയർ ലീഗ് ഇതിഹാസവും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവുമായ ദിമിറ്റർ ബെർബെറ്റോവ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബെർബ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി മനസ്സ് തുറന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയത്തിൽ നിന്നും കിട്ടിയ പിന്തുണ വലുതായിരുന്നെന്നും സ്റ്റേഡിയം കുലുങ്ങാറുണ്ടായിരുന്നുവെന്നും ബെർബ പറഞ്ഞു. പലപ്പോഴും ഗ്രൗണ്ടിൽ തന്റെ സഹതാരങ്ങളോട് സംസാരിക്കാൻ കഴിയാത്തത്രയും വലിയ പിന്തുണയായിരുന്നെവെന്നും അദ്ദേഹം പറഞ്ഞു.

ലോകപ്രശസ്തമായ ഓൾഡ് ട്രാഫോഡിലെ ആരാധകർക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച ബെർബ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി ഇത്തരത്തിൽ പറയുമ്പോൾ ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണിത്.

കേരളാ ബ്ലാസ്റ്റേഴ്സിൽ പരിശീലകൻ ഒഴികെ ബാക്കിയൊക്കെ മികച്ച അനുഭവം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർഹിച്ച ബഹുമാനം പരിശീലക്നറെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്നും അതിനാലാണ് താനും അതെ മനോ ഭാവത്തിൽ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

റെനേ മുലസ്റ്റീൻ പരിശീലനാകാനായ സമയത്താണ് ബെർബ ബ്ലാസ്റ്റേഴ്സിൽ വരുന്നത്. എന്നാൽ മുലസ്റ്റീൻ രാജി വെച്ചതോടെ പകരമെത്തിയ ഡേവിഡ് ജെയിംസിന് കീഴിൽ ബെർബ അത്ര സന്തുഷ്ട്ടവാനായിരുന്നില്ല. ഡേവിഡ് ജയിംസിന്റെ മോശം കളി ശൈലിക്കെതിരെ ബെർബ അന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു.

ഗോവൻ പ്രതിരോധ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ താല്പര്യം; ഗോവയുടെ ആവശ്യങ്ങളോട് പൊരുത്ത പെടാതെ ബ്ലാസ്റ്റേഴ്‌സ്….

സഹൽ ഡീലിൽ നിന്നും പിന്മാറാൻ ഒരുങ്ങി മോഹൻബഗാൻ