കേരള ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയിൽ നിന്ന് സഗോൽസെം ബികാഷ് സിംഗിന്റെ സൈനിഗ് പൂർത്തിയാക്കി കഴിഞ്ഞു. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഇപ്പോഴിത്ത ബികാഷ് സിംഗിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
എഫ്സി ഗോവയുടെ പ്രതിരോധ താരമായ ഐബൻഭ ഡോഹ്ലിംഗിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ തവണ നോട്ടം വെച്ചിട്ടുള്ളത്. താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ താല്പര്യംമുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നുത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കം അത്രയധികം സുഖകരമായിരിക്കില്ല.
എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ് പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഗോവ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീയുമായി പൊരുത്തപ്പെടിറ്റില്ല. വരും ദിവസങ്ങളിൽ ചർച്ചകൾ പ്രതികൂലമായി വന്നാൽ ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിൽ മികച്ചൊരു താരത്തെ തന്നെയാണ് ലഭിക്കുക.
https://twitter.com/IFTnewsmedia/status/1672966357250342920?t=hv_ob8S_k3Xzyl3Oh6t3Tw&s=09
2019ൽ ഐ-ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങ് എഫ്‌സിയിൽ നിന്നുമാണ് താരം ഗോവയിലെത്തിയത്. താരം ഗോവക്കായി 25 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും 27 കാരനായ ഐബൻഭ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.