in ,

LOVELOVE

ഐഎസ്എല്ലിൽ ഇന്ന് ഗോവ vs ജംഷഡ്പൂര് കിടിലൻ പോരാട്ടം?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് പണ്ഡിത് ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് തുടക്കം കുറിക്കും, ഹോം ടീമായ കാർലോസ് പെനയുടെ എഫ്സി ഗോവ ശക്തരായ എയ്ഡി ബ്രൂത്റോയ്ഡിന്റെ ജംഷഡ്പൂർ എഫ്സിയെയാണ് നേരിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് പണ്ഡിത് ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് തുടക്കം കുറിക്കും, ഹോം ടീമായ കാർലോസ് പെനയുടെ എഫ്സി ഗോവ ശക്തരായ എയ്ഡി ബ്രൂത്റോയ്ഡിന്റെ ജംഷഡ്പൂർ എഫ്സിയെയാണ് നേരിടുന്നത്.

അതേസമയം ഇന്ന് നടക്കുന്ന എഫ്സി ഗോവ vs ജംഷഡ്പൂർ എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച എഫ്സി ഗോവ കഴിഞ്ഞ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്സിയോട് തോൽവിയറിഞ്ഞിരുന്നു, ഇതിൽ നിന്നും കരകയറി വിജയവഴിയിൽ തിരിച്ചെത്തി പോയന്റ് ടേബിളിൽ മുന്നേറാൻ ലക്ഷ്യം വെച്ചാണ് എഫ്സി ഗോവ സ്വന്തം കാണികൾക്ക് മുന്നിൽ ഇന്നിറങ്ങുന്നത്.

എന്നാൽ ഗോവയുടെ സ്റ്റേഡിയത്തിലേക്ക് കളിക്കാനെത്തുന്ന ജംഷഡ്പൂർ എഫ്സിക്ക് വിജയം അനിവാര്യമാണ്, സീസണിൽ മൂന്നു മത്സരങ്ങളിൽ നിന്ന് ഓരോ വിജയം, സമനില, തോൽവി എന്നിവ നേടിയ എയ്ഡി ബ്രൂത്റോയ്ഡിന്റെ സംഘത്തിന് പോയന്റ് ടേബിളിൽ മുൻനിരയിൽ സ്ഥാനമുറപ്പിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും സഹായിക്കില്ല.

ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ്..

എഫ്സി ഗോവ :

Arshdeep Singh (GK); Seriton Fernandes, Marc Valiente, Anwar Ali, Aibanbha Dohling; Glan Martins, Edu Bedia, Redeem Tlang, Brandon Fernandes (C); Iker Guarrotxena, and Noah Sadaoui.

ജംഷഡ്പൂർ എഫ്സി :

TP Rehenesh (GK), Laldinliana Renthlei, Peter Hartley (C), Pratik Chaudhari, Ricky Lallawmawma, Wellington Priori, Germanpreet Singh, Ritwik Das, Borish Singh, Harry Sawyer, and Daniel Chima Chukwu.

ഐഎസ്എല്ലിലെ മാച്ച് വീക്കിൽ അരങ്ങേറുന്ന കിടിലൻ മത്സരങ്ങൾ..

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ അഴിച്ചു പണി; രണ്ടിലൊരാൾ ആദ്യ ഇലവനിലേക്ക്