in ,

LOVELOVE

ഐഎസ്എല്ലിലെ മാച്ച് വീക്കിൽ അരങ്ങേറുന്ന കിടിലൻ മത്സരങ്ങൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ടിന് ഇന്ന് തുടക്കം. എല്ലാ ക്ലബ്ബുകൾക്കും അതിനിർണയമായ പോരാട്ടങ്ങളാണ് അഞ്ചാം റൗണ്ടിൽ നടക്കാൻ പോവുന്നത്. നിലവിൽ പത്ത് പോയിന്റുമായി ഹൈദരാബാദാണ് പട്ടികയിൽ ഒന്നാം സ്ഥാനതുള്ളത്. അഞ്ചാം റൗണ്ടിൽ നടക്കാൻ പോവുന്ന വാശിയെറിയ പോരാട്ടങ്ങൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ടിന് ഇന്ന് തുടക്കം. എല്ലാ ക്ലബ്ബുകൾക്കും അതിനിർണയമായ പോരാട്ടങ്ങളാണ് അഞ്ചാം റൗണ്ടിൽ നടക്കാൻ പോവുന്നത്. നിലവിൽ പത്ത് പോയിന്റുമായി ഹൈദരാബാദാണ് പട്ടികയിൽ ഒന്നാം സ്ഥാനതുള്ളത്.

അഞ്ചാം റൗണ്ടിൽ നടക്കാൻ പോവുന്ന വാശിയെറിയ പോരാട്ടങ്ങൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം….

  1. എഫ്സി ഗോവ vs ജംഷഡ്പൂർ എഫ്സി

ഐഎസ്എലിൽ ഇന്ന് എഫ്സി ഗോവ ജംഷഡ്പൂർ എഫ്സിയെ നേരിടും. വൈകീട്ട് 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡയിൽ വെച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനോട് ഗോവക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാ നോർത്ത് ഈസ്റ്റിനെ വിഴ്ത്തിയ ആത്മവിശ്വാസത്തോടെയാണ് ജംഷഡ്പൂർ ഗോവയെ നേരിടുക. ഗോവ മത്സരം ജയിക്കുവാണേൽ രണ്ടാം സ്ഥാനത് വരെ എത്താൻ അവസരമുണ്ട്.

  1. ഈസ്റ്റ് ബംഗാൾ Vs ചെന്നൈന് എഫ്സി

അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ ചെന്നൈന് എഫ്സിയെ നേരിടും. ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. സീസണിലേക്കുള്ള തിരിച്ചുവരവിന് ഇരു ക്ലബ്ബുകൾക്കും ജയം അനിവാര്യമാണ്. അത് കൊണ്ട് തന്നെ മത്സരം വാശിയെറിയ പോരാട്ടമായിരിക്കും എന്ന് പറയാം.

  1. ഹൈദരാബാദ് എഫ്സി vs ഒഡിഷ എഫ്സി

ശനിയാഴ്ചയിലെ ആദ്യ മത്സരത്തിൽ പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള ഹൈദരാബാദ് എഫ്സി ഒഡിഷ എഫ്സിയെ നേരിടും. നിലവിൽ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് ഒന്നാമതും ഒഡിഷ രണ്ടാമതുമാണുള്ളത്. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെയാണ് ഇരു ക്ലബ്ബും നേർക്കുനേർ വരുന്നത്.

  1. നോർത്ത്ഈസ്റ്റ്‌ Vs കേരള ബ്ലാസ്റ്റേഴ്‌സ്

ശനിയാഴ്ചയിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടും. നോർത്ത്ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ രാത്രി 7:30കാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് മത്സരവും തൊറ്റ ബ്ലാസ്റ്റേഴ്‌സിന് ഇത് ജീവൻ മരണ പോരാട്ടമാണ്. നോർത്ത്ഈസ്റ്റ്‌ ലക്ഷ്യവെക്കുന്നത് സീസണിലെ ആദ്യ പോയിന്റ് കൂടിയും. ഇതൊക്കെകൊണ്ട് തന്നെ മത്സരം ഏറെ വാശിയെറിയതായിരിക്കും എന്ന് പറയാം.

  1. മുംബൈ സിറ്റി എഫ്‌സി Vs എടികെ മോഹൻ ബാഗൻ

സീസണിലെയും അഞ്ചാം റൗണ്ടിലെയും ഏറ്റവും വാശിയെറിയ പോരാട്ടമായിരിക്കും ഞായറാഴ്ച രാത്രി 7:30ക്കി മുംബൈ അരീനയിൽ മുംബൈ സിറ്റി എഫ്‌സി എടികെ മോഹൻ ബാഗൻ തമ്മിൽ നടക്കുക. കഴിഞ്ഞ മത്സരങ്ങളിൽ ജയിച്ച ഇരു ക്ലബ്ബുകളും വിജയവഴിയിൽ തുടരാൻ തന്നെയായിരിക്കും ലക്ഷ്യം. നിലവിൽ മുംബൈ മൂന്നാം സ്ഥാനത്തും മോഹൻ ബാഗൻ നാലാം സ്ഥാനത്തുമാണുള്ളത്.

ഐഎസ്എല്ലിലെ മികച്ച താരമായി സ്റ്റുവാർട് മുന്നേറുന്നു, ലൂണയും ലിസ്റ്റിൽ

ഐഎസ്എല്ലിൽ ഇന്ന് ഗോവ vs ജംഷഡ്പൂര് കിടിലൻ പോരാട്ടം?