in ,

ഐഎസ്എല്ലിലെ മികച്ച താരമായി സ്റ്റുവാർട് മുന്നേറുന്നു, ലൂണയും ലിസ്റ്റിൽ

വാശിയെറിയ പോരാട്ടങ്ങളാണ് ഇതുവരെ നമ്മൾ സീസണിൽ കണ്ടത്. പല താരങ്ങളും ഇതോടകം തന്റെ വ്യക്തിപരമായ കഴിവുകൾ പുറത്ത് എടുത്ത് കഴിഞ്ഞു. നമ്മുക്ക് ഇനി സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള കളിക്കാരെ പരിചയപ്പെടാം….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ട് നാളെ തുടങ്ങാൻ പോവുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഹൈദരാബാദാണ് ഏറ്റവും തലപ്പത്ത്. വാശിയെറിയ പോരാട്ടങ്ങളാണ് ഇതുവരെ നമ്മൾ സീസണിൽ കണ്ടത്. പല താരങ്ങളും ഇതോടകം തന്റെ വ്യക്തിപരമായ കഴിവുകൾ പുറത്ത് എടുത്ത് കഴിഞ്ഞു.

നമ്മുക്ക് ഇനി സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള കളിക്കാരെ പരിചയപ്പെടാം….

സീസണിൽ ഇതുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ ഏറ്റവും മികച്ച റേറ്റിംഗ് ലഭിച്ചത് മുംബൈ സിറ്റി എഫ്സി താരം ഗ്രെഗ് സ്റ്റുവർട്ടിനാണ്. 2.91കോടി മാർക്കറ്റ് വാല്യൂ ഉള്ള താരത്തിന് നിലവിൽ 8.14ആണ് റേറ്റിംഗ്. ഈ സീസണിൽ ജംഷഡ്പൂരിൽ നിന്നും മുംബൈയിൽ എത്തിയ താരം ഇതോടകം മൂന്ന് അസ്സിസ്റ്റും ഒരു ഗോളും മുംബൈക്കൊപ്പം നേടി കഴിഞ്ഞു.

രണ്ടാം സ്ഥാനത്തേക് നോക്കുമ്പോൾ എടികെ മോഹൻ ബാഗൻ താരം ദിമിത്രി പെട്രാറ്റോസാണ്. സീസണിൽ ഹാട്രിക്ക് കൂടി നേടിയ താരത്തിന്റെ നിലവിലെ റേറ്റിംഗ് 7.97 ആണ്. എടികെ മോഹൻ ബഗാന്റെ മറ്റൊരു താരമായ ഹുഗോ ബൗമസാണ് മൂന്നാം സ്ഥാനത്ത്, 7.65 ആണ് ഹുഗോയുടെ റേറ്റിംഗ്.

ടോപ്പ് ടെനിലേക് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിധ്യമായി അഡ്രിയാൻ ലൂണ മാത്രമാണുള്ളത്. 7.39 റേറ്റിംഗുള്ള താരം പട്ടികയിൽ ആറാം സ്ഥാനതാണുള്ളത്. താരം നിലവിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു ഗോളും ഒരു അസ്സിസ്റ്റും നേടിയിട്ടുണ്ട്.

മഞ്ഞപ്പടയുടെ കരുത്തിൽ ഏഷ്യയിലെ നമ്പർ വണ്ണായി ഐഎസ്എൽ

ഐഎസ്എല്ലിലെ മാച്ച് വീക്കിൽ അരങ്ങേറുന്ന കിടിലൻ മത്സരങ്ങൾ..