in ,

LOVELOVE

ആധിപത്യം പുലർത്തി നേടിയ തകർപ്പൻ വിജയവുമായി എഫ്സി ഗോവ മുന്നേറുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ വിജയവഴിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് കാർലോസ് പെന പരിശീലകനായ എഫ്സി ഗോവ. കരുത്തരായ ജംഷഡ്പൂർ എഫ്സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ആധിപത്യം പുലർത്തിയ വിജയമാണ് ഗോവ ഇന്ന് സ്വന്തമാക്കിയത്

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ വിജയവഴിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് കാർലോസ് പെന പരിശീലകനായ എഫ്സി ഗോവ. കരുത്തരായ ജംഷഡ്പൂർ എഫ്സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ആധിപത്യം പുലർത്തിയ വിജയമാണ് ഗോവ ഇന്ന് സ്വന്തമാക്കിയത്.

പരിക്ക് കാരണം സൂപ്പർ താരങ്ങളായ അൽവരോ വസ്കസ്, മാർക് വാലെന്റ എന്നീ താരങ്ങളില്ലാതെ ഗോവയിലെ ഫതോർദയിൽ കളി ആരംഭിച്ച എഫ്സി ഗോവ രണ്ടാം മിനിറ്റിൽ തന്നെ ഐകറിന്റെ ഗോളിലൂടെ ലീഡ് നേടി. പിന്നീട് പന്തടക്കത്തിലും പാസുകളിലും തന്ത്രങ്ങളിലും ഉൾപ്പടെ ബഹുദൂരം മുന്നിട്ടു നിന്ന എഫ്സി ഗോവ രണ്ട് ഗോളുകൾ കൂടി നേടിയാണ് മത്സരം അവസാനിപ്പിച്ചത്.

ആദ്യ ഗോൾ നേടിയതിനു ശേഷം നിമിഷങ്ങൾക്കകം നോഹ് സദോവിലൂടെ 12-മിനിറ്റിൽ രണ്ടാം ഗോൾ നേടിയ എഫ്സി ഗോവ, ഇഞ്ചുറി ടൈമിൽ ബ്രെയിസൻ ഫെർണാണ്ടസ് നേടുന്ന ഗോളിലാണ് എതിരില്ലാത്ത മൂന്നു ഗോൾ വിജയവും മൂന്നു പോയന്റുകളും ഹോം ഗ്രൗണ്ടിൽ വെച്ച് നേടുന്നത്.

ഈ വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്നു മത്സരം വിജയിച്ച എഫ്സി ഗോവ ഒമ്പത് പോയന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ്, മത്സരം തോൽവിയറിഞ്ഞ എയ്ഡി ബ്രൂത്റോയ്ഡിന്റെ ജംഷഡ്പൂർ എഫ്സി നാല് മത്സരങ്ങളിൽ നിന്നും നാല് പോയന്റുമായി എട്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ vs ചെന്നൈയിൻ എഫ്സിയെ നേരിടും.

ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമാണയാൾ

ഇന്ത്യയ്ക്കും കൊഹ്‌ലിക്കും പണി കൊടുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്