ഒരു കാലത്ത് ഫ്രീ ട്രാൻസ്ഫറുകൾ മാത്രം നടന്നിരുന്ന ഐഎസ്എല്ലിൽ ഇപ്പോൾ ട്രാൻസ്ഫർ വിപണിയിൽ മികച്ച നീക്കങ്ങൾ നടക്കുകയാണ്. യൂറോപ്യൻ ഫുട്ബോളിനെ പോലെ പണത്തിന്റെ അയ്യര് കളിയൊന്നും ഐഎസ്എല്ലിൽ നടക്കുന്നില്ലെങ്കിലും ഐഎസ്എല്ലിലും ഇപ്പോൾ ചെറിയ രീതിയിലുള്ള പണക്കളി നടക്കുന്നുണ്ട്. ഇത്തരത്തിൽ ഐഎസ്എല്ലിൽ നടന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫറുകൾ ഏതെന്ന് പരിശോധിക്കാം( ഐഎസ്എൽ ക്ലബ്ബുകൾ തമ്മിൽ നടന്ന ട്രാൻസ്ഫർ നീക്കങ്ങൾ മാത്രമാണ് ഉൾകൊള്ളിക്കുന്നത്)
ഈ ട്രാൻസ്ഫർ വിൻഡോയിൽ കൈമാറ്റം നടന്ന അനിരുദ്ധ് താപ്പയാണ് ഐഎസ്എല്ലിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് കൈമാറിയ താരം. 3 കോടി രൂപ ട്രാൻസ്ഫർ തുക നൽകിയാണ് മോഹൻ ബഗാൻ ചെന്നൈയിനിൽ നിന്നും താപ്പയെ സ്വന്തമാക്കിയത്.
2021-22 സീസണിൽ നോർത്ത് ഈസ്റ്റിൽ നിന്നും മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയ അപ്പുയിയാണ് ഐഎസ്എൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ട്രാൻസ്ഫർ. 1.83 കോടിയാണ് ഈ ട്രാൻസ്ഫർ തുക.
2021-22 സീസണിൽ മോഹൻ ബഗാൻ മുംബൈയിൽ നിന്നും സ്വന്തമാക്കിയ ഹുഗോ ബോമസാണ് ഐഎസ്എൽ ചരിത്രത്തിലെ മൂന്നാമത്തെ ട്രാൻസ്ഫർ. 1.81 കോടിയാണ് താരത്തിനായി മോഹൻ ബഗാൻ മുടക്കിയ ട്രാൻസ്ഫർ തുക.
പട്ടികയിലെ നാലാമൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം പ്രഭ്സുഖാൻ സിങ് ഗില്ലാണ്. 1.5 കോടി ട്രാൻസ്ഫർ തുക സ്വന്തമാക്കിയാണ് ഈസ്റ്റ് ബംഗാൾ ഗില്ലിനെ സ്വന്തമാക്കിയത്. ഹുഗോ ബോംമസ് (1.49 കോടി മുംബൈ സിറ്റി എഫ്സി), മിച്ചൽ സുസൈരാജ് (92 ലക്ഷം, എടികെ), ലിസ്റ്റൻ കോലോക്കോ, സഹൽ അബ്ദുൽ സമദ് (90 ലക്ഷം മോഹൻ ബഗാൻ) എന്നിവരാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാർ.