ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ച് ആരംഭിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറുമായി സൗഹൃദ മത്സരം കളിക്കാൻ സാധ്യതയുണ്ട്. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ പ്രി സീസൺ പര്യടനം യുഎഇയിലേക്കായിരിക്കും എന്നായിരുന്നു.
പക്ഷെ ടൂർണമെന്റ് സംഘാടകരായ H16 നിന്നും നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചില സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് കേരള ബ്ലാസ്റ്റേഴ്സുമായി സൗഹൃദം മത്സരം കളിക്കുവാൻ താല്പര്യമുണ്ട്. മിഡിൽ ഈസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സിനുള്ള സപ്പോർട്ട് കൊണ്ടായിരിക്കും സൗദി ക്ലബ്ബുകൾ ബ്ലാസ്റ്റേഴ്‌സുമായി കളിക്കാൻ താല്പര്യമുണ്ട് പറഞ്ഞത്.
അതുകൊണ്ട് തന്നെ യുഎഇയിൽ വെച്ച് നടത്താനിരുന്ന ടൂർണമെന്റ് സംഘടകരായ H16 സൗദിയിലേക്ക് മാറ്റും. പ്രൊ ലീഗ് വമ്പന്മാരായ ക്ലബ്ബുകളെ H16 ഈ ടൂർണമെന്റിൽ പങ്കെടുപ്പിക്കാനുള്ള താല്പര്യം അറിയിച്ചുള്ള മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ക്ലബ്ബുകളൊന്നും ഈ മെയിലിന് മറുപടി നൽകിയിട്ടില്ല.
അഭ്യൂഹംങ്ങൾ പ്രകാരം അൽ-നാസർ പോലത്തെ സൗദി പ്രൊ ലീഗിലെ വമ്പൻ ക്ലബ്ബുകൾ H16ന്റെ റിക്വസ്റ്റ് സ്വീകരിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ടീമുകൾ ക്കെതിരെ കളിക്കുമെന്നാണ്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.