ക്ലബ് വാങ്ങാൻ താല്പര്യപ്പെടുന്ന കൺസോർഷ്യത്തിൽ നിരവധി പ്രമുഖ വ്യവസായികളും സംരംഭകരുമുണ്ട്. ഇതിൽ വടക്കൻ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ഉൾപ്പെടുന്നുണ്ട്. ഇവരാണ് ക്ലബിന്റെ പുതിയ തട്ടകം മലബാറിലേക്ക് മാറ്റണമെന്ന ശക്തമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
കേവലം കച്ചവട ലാഭങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയ്ക്ക് എപ്പോഴും മുൻഗണന നൽകുന്ന പാരമ്പര്യമാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. അതിനാൽ തന്നെ ആരാധകരുടെയും കളിക്കാരുടെയും അധികൃതരുടെയും അഭ്യർത്ഥന മാനിച്ച് ജംഷഡ്പൂർ എഫ്സി തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷ സജീവമാണ്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക്, ബ്രൂണോ ഗിമറെസ്, അലിസൺ തുടങ്ങിയ സാമ്പാ പടയിലെ സൂപ്പർ താരങ്ങൾ കൊൽക്കത്തയിലെ മൈതാനത്ത് ബൂട്ട് കെട്ടിയിറങ്ങുമോ എന്നതായിരുന്നു അത്. ആരാധകരുടെ ഈ വലിയ സംശയത്തിന് ഇപ്പോൾ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിന്റെ തന്ത്രജ്ഞനായ മുഖ്യപരിശീലകൻ കാർലോ
മാഗ്നം സ്പോർട്സ് പൂർണമായും പടിയിറങ്ങുന്നതോടെ ബ്ലാസ്റ്റേഴ്‌സിൽ ഇനി പുതിയൊരു യുഗത്തിനാണ് തുടക്കമാകുന്നത്. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഇത്രയും കാലം നിലനിന്നിരുന്ന തടസ്സങ്ങൾ മാറിയതോടെ ഇനി ആരാധകർ കാത്തിരിക്കുന്ന സൈനിംഗുകളുടെ പൂരം ആരംഭിക്കുകയായി.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
പുതിയ നിക്ഷേപകരുടെ വരവ് സംബന്ധിച്ച വാർത്തകൾ സജീവമായി നിലനിൽക്കുമ്പോൾ, മറുവശത്ത് ടീമിലെ പ്രധാന താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുകയാണ്.
അദ്ദേഹം ക്ലബ്ബിൽ തുടരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയ്ക്ക് പിന്നിൽ നിർണ്ണായകമായ ഒരു കണ്ടീഷൻ കൂടിയുണ്ട്.









