in , , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീയപ്പെട്ട താരം പുതിയ ക്ലബ്ബിലേക്ക്?; ആശംസകൾ അറിയിച്ച് ആരാധകർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറ്റേത് കളിക്കാരനെ മറന്നാലും, ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരമാണ് മുൻ ബ്ലാസ്റ്റേഴ്‌സിന്റെ ഹെയ്തിയൻ മുന്നേറ്റ താരമായിരുന്ന കെർവെൻസ് ബെൽഫോർട്ടിനെ. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം 2017-18 സീസണിൽ കളിച്ച താരം ഇപ്പോഴും പല ആരാധകരുടെ പ്രീയപെട്ട താരമാണ്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബെൽഫോർട്ട് മറ്റൊരു ഏഷ്യൻ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. ഇൻഡോണേഷ്യൻ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ശ്രീവിജയ എഫ്.സിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. താരം കഴിഞ്ഞ സീസണിൽ മലേഷ്യൻ ക്ലബ്ബായ കെലന്തൻ എഫ്.സിക്കി വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

2017-18 സീസണിലായിരുന്നു ബെൽഫോർട്ട് ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയിരുന്നത്. ആ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 15 മത്സരങ്ങൾ നിന്ന് മൂന്ന് ഗോളുകൾ നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ പുറമെ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സിക്കി വേണ്ടിയും താരം പന്ത് തട്ടിയിരുന്നു.

https://youtu.be/4erc9UeFzOM

ഇപ്പോഴും ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബെൽഫോർട്ട് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരനായി ആഗ്രഹിക്കുന്നുണ്ട്. എന്തിരുന്നാലും ശ്രീവിജയ എഫ്.സിക്കി വേണ്ടി താരത്തിന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

മെസ്സിയെ തോൽപ്പിക്കാനാവില്ല മക്കളെ; ഇതാ മറ്റൊരു റെക്കോർഡ് കൂടി

ഇറ്റാലിയൻ വമ്പൻ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ട്‌?; വന്നാൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര തീപാറും?…