in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ഐഎസ്എൽ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മാഴ്സലീഞ്ഞോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ലീഗ് മത്സരങ്ങൾ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഫെബ്രുവരി മാസത്തോടെ കഴിയുന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം മാർച്ച്‌ മാസത്തിലാണ് പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ലീഗ് മത്സരങ്ങൾ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഫെബ്രുവരി മാസത്തോടെ കഴിയുന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം മാർച്ച്‌ മാസത്തിലാണ് പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

എന്തായാലും ഇത്തവണത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തുന്ന രണ്ട് ടീമുകൾ ഏതൊക്കെയാണെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഐഎസ്എൽ താരമായ മാഴ്സലീഞ്ഞോ.

“ഞാൻ ഹീറോ ഐഎസ്എല്ലിനെ പിന്തുടരുന്നുണ്ട്. ഈ സീസണിൽ അത് മത്സരാധിഷ്ഠിതമാകുകയാണ്. ടീമുകൾക്കിടയിൽ എപ്പോഴും മത്സരമാണ്. മുംബൈ സിറ്റി എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ലീഗിലെ കരുത്തരായ ടീമുകൾ.”

“എന്നാൽ എന്റെ കാഴ്ചപ്പാടിൽ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയും തമ്മിലായിരിക്കും ഇത്തവണ ഫൈനൽ. എനിക്ക് കേരളത്തോട് എങ്ങനെ തോന്നുന്നുവോ, എടികെ മോഹൻ ബഗാനോടും അതേ തോന്നലാണുള്ളത്. ഞാൻ ഫാൻസിനെ നന്നായി സ്നേഹിക്കുന്നു.” – മാഴ്സലീഞ്ഞോ പറഞ്ഞു.

തന്റെ ഫുട്ബോൾ കരിയറിൽ നിന്നും ഈയിടെ വിരമിച്ച മാഴ്സലീഞ്ഞോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്. 35 വയസുകാരനായ താരം ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിയാണ്.

പ്ലേഓഫ് ഉറപ്പിച്ച് രണ്ട് ടീമുകൾ?മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ് തുടരുന്നു..

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ് പുറത്തുവന്നു