in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഗിൽ, ജയ്‌സ്വാൾ, സഞ്ജു;, പിന്നെ അഭിഷേകും; സീനിയേഴ്സ് കളമൊഴിയും; ഇന്ത്യൻ ടീമിൽ തലമുറ മാറ്റത്തിന് തുടക്കമാവുന്നു

രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, ജഡേജ എന്നിവർ ടി20 ഫോർമാറ്റിൽ നിന്നും മാറി നിൽക്കും. ഏകദിന, ടെസ്റ്റ് ഫോർമേറ്റുകളിൽ ശ്രദ്ധ കേന്ദ്രികരിച്ച് ടി 20 ഫോർമേഷൻ പൂർണമായും യുവ താരങ്ങൾക്ക് പ്രാധാന്യം കൽപിച്ച് കൊണ്ടായിരിക്കും ഗംഭീർ തലമുറ മാറ്റം നടത്തുക.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലാണ്. കളിച്ച 3 മത്സരങ്ങളിലും വിജയിച്ച് സൂപ്പർ എട്ട് ഉറപ്പാക്കിയ ഇന്ത്യൻ ടീം കിരീടം നേടുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ലോകകപ്പിനെ കുറിച്ച് മാത്രമല്ല, ലോകകപ്പിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ തലമുറ മാറ്റത്തിലേക്കുമാണ്.

ALSO READ: 26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്

ഗൗതം ഗംഭീർ അടുത്ത ഇന്ത്യൻ പരിശീലകനാവുമെന്ന് ഉറപ്പാണ്. തീർച്ചയായും ഗംഭീറിന്റെ മേൽനേട്ടത്തിലായിരിക്കും ഇന്ത്യൻ ടീമിനെ തലമുറ മാറ്റം. ലോകകപ്പിന് പിന്നാലെ ഇന്ത്യ സിംബാവെയിൽ അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയോട് കൂടിയായിരിക്കും ഇന്ത്യൻ ടീമിലെ തലമുറ മാറ്റത്തിന് തുടക്കമാവുക.

ALSO READ: പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, ജഡേജ എന്നിവർ ടി20 ഫോർമാറ്റിൽ നിന്നും മാറി നിൽക്കും. ഏകദിന, ടെസ്റ്റ് ഫോർമേറ്റുകളിൽ ശ്രദ്ധ കേന്ദ്രികരിച്ച് ടി 20 ഫോർമേഷൻ പൂർണമായും യുവ താരങ്ങൾക്ക് പ്രാധാന്യം കൽപിച്ച് കൊണ്ടായിരിക്കും ഗംഭീർ തലമുറ മാറ്റം നടത്തുക.

ALSO READ: ഒത്ത് കളിയോ; ഇന്ത്യ- പാക് പോരാട്ടത്തിന് പിന്നാലെ പാക് താരത്തിനെതിരെ ആരോപണം

ശുഭമാൻ ഗിൽ, യശ്വസി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരിൽ പ്രാൿടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച് നിൽക്കുന്ന രണ്ട് പേരായിരിക്കും തലമുറ മാറ്റത്തിലെ ടീം ഇന്ത്യയുടെ ഓപ്പണിങ് ജോഡികൾ.

ALSO READ: ഇന്ത്യ – പാക് മത്സരത്തെക്കുറിച്ച് വ്‌ളോഗ്; യൂട്യൂബറെ വെടിവെച്ചുകൊന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍

സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിയാൻ പരാഗ് എന്നിവർ മൂന്നും നാലും പൊസിഷനിലെ ഓപ്‌ഷനുകളാണ്. അഞ്ചാമനായി പന്തും ആറാമനായി ഹാർദിക്കും തലമുറ മാറ്റത്തിലും ഇന്ത്യൻ ടീമിൽ ഇരിപ്പിടം ഉറപ്പിക്കും. എന്നാൽ ഹാർദിക്കിന് ബാക്ക്അപ്പായി സൺറൈസസ് ഹൈദരാബാദിന്റെ നിതീഷ് റെഡ്ഢിയും ഗംഭീറിന്റെ പ്ലാനിൽ വന്നേക്കാം.

ALSO READ: ഗംഭീർ പരിശീലകനായാൽ ആദ്യം മാറ്റുന്നത് ആ നിയമം; സൂചന നൽകി താരം

രവി ബിഷ്‌ണോയി, കുൽദീപ്, ചഹൽ, രാഹുൽ ചഹർ, യാഷ് താക്കൂർ, മൊഹ്സിന് ഖാൻ, മായങ്ക് യാദവ്, നടരാജൻ എന്നിവരും ടി20 യിലെ ഇന്ത്യൻ ബൗളിംഗ് നിരയിലും ഭാഗമാകും.

ALSO READ: സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല

എന്തൊരു നിർഭാഗ്യം; അവസരം കിട്ടിയാലും സഞ്ജുവിന് കാനഡയ്ക്കതിരെ കളിക്കാനാവില്ല

ദിമിക്ക് പുറമെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തെ കൂടി സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ…