in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയായി ഗോകുലം കേരള ഐ എസ് എലിലേക്ക് അടുക്കുന്നു

ഗോകുലം കേരള വളരെ കൃത്യതയോടെ ഇക്കാര്യം നടപ്പിലാക്കിയത് അവരുടെ മത്സരങ്ങളിൽ പ്രകടനമാകുന്നു. നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ എട്ടു പോയിന്റിന്റെ വ്യത്യാസത്തിൽ മൊഹമ്മദൻസാണ് മുന്നിൽ നിൽക്കുന്നതെങ്കിലും കിരീടം നേടാനുള്ള സാധ്യത ഇപ്പോഴും ഗോകുലം കേരളക്കുണ്ട്.

ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ദയനീയ പ്രകടനം തുടരുമ്പോൾ മറ്റൊരു മലയാളി ക്ലബ്ബായ ഗോകുലം ഐ ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്നു.ഐ ലീഗിൽ ആദ്യ പാതത്തിൽ നിരാശ സമ്മാനിക്കുന്ന പ്രകടനം നടത്തിയ ടീമാണ് ഇപ്പോൾ പോയിന്റ് ടേബിളിൽ അടക്കം ബഹുദൂരം മുന്നിൽ നിൽക്കുന്നത്.

ഐ എസ് എലിൽ തുടരെ തുടരെ തോൽവി വയങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് മാതൃകയാകാവുന്ന പ്രകടനം നടത്തി മുന്നേറുകയാണ് ഈ മലബാർ ടീം.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നടത്തിയ ഈ കൃത്യതയോടെയുള്ള ഇടപെടലാണ് ഗോകുലത്തിന്റെ ഫോമിൽ മാറ്റം വരുത്തിയത്. പുതിയതായി വന്ന രണ്ടു താരങ്ങളും ടീമിനൊപ്പം ഒത്തിണങ്ങി മികച്ച പ്രകടനം നടത്തിയതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പത്ത് ഗോളുകൾ നേടിയാണ് ഗോകുലം ഫോം വീണ്ടെടുത്തത്. ഈ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ എതിരാളികളുടെ മൈതാനത്താണ് ഗോകുലം വിജയിച്ചത്.

ഗോകുലം കേരള വളരെ കൃത്യതയോടെ ഇക്കാര്യം നടപ്പിലാക്കിയത് അവരുടെ മത്സരങ്ങളിൽ പ്രകടനമാകുന്നു. നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ എട്ടു പോയിന്റിന്റെ വ്യത്യാസത്തിൽ മൊഹമ്മദൻസാണ് മുന്നിൽ നിൽക്കുന്നതെങ്കിലും കിരീടം നേടാനുള്ള സാധ്യത ഇപ്പോഴും ഗോകുലം കേരളക്കുണ്ട്.

ലെസ്ക്കോയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും.

സൂപ്പർ താരങ്ങളുടെ പരിക്ക് പ്രശ്നമാകുമോ? ഒരേസമയം സന്തോഷവാർത്തയും സങ്കടവാർത്തയും നൽകി കോച്ച്..