in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

സൂപ്പർ താരങ്ങളുടെ പരിക്ക് പ്രശ്നമാകുമോ? ഒരേസമയം സന്തോഷവാർത്തയും സങ്കടവാർത്തയും നൽകി കോച്ച്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത ഐഎസ്എൽ മത്സരത്തിനു വേണ്ടിയാണ് തയ്യാറെടുക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത ഐഎസ്എൽ മത്സരത്തിനു വേണ്ടിയാണ് തയ്യാറെടുക്കുന്നത്.

ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുന്ന ഗോൾ ചെന്നൈയിൻ എഫ്സി സ്വന്തമാക്കുന്നത്. ഈ ഐഎസ്എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ചില പ്രധാന താരങ്ങൾക്ക് പരിക്ക് ബാധിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി യുവ ഗോൾകീപ്പറായ സച്ചിൻ സുരേഷ്, ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ വിദേശ താരം ലെസ്‌കോവിച് തുടങ്ങിയവർക്കാണ് കഴിഞ്ഞ മത്സരത്തിൽ പരിക്ക് ബാധിച്ചത്. ഇതിൽ സച്ചിന്റെ പരിക്ക് അല്പം ഗുരുതരമാണെന്നും സ്കാനിംഗ് റിപ്പോർട്ടുകൾക്ക് ശേഷമേ താരത്തിന്റെ കാര്യത്തിൽ കൂടുതൽ പറയാനാവൂ എന്നുമാണ് അപ്ഡേറ്റ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡർ മാർക്കോ ലെസ്കോവിചിന്റെ കാര്യത്തിൽ ആശ്വാസം പകരുന്ന അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുറത്തുവിട്ടത്. ലെസ്‌കോവിചിന്റെ കാലിന് തട്ട് കിട്ടിയിട്ടുണ്ടെന്നും അൽപ്പം ദിവസങ്ങൾക്കുള്ളിൽ ശെരിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവാൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയായി ഗോകുലം കേരള ഐ എസ് എലിലേക്ക് അടുക്കുന്നു

പ്രതിസന്ധികൾക്ക് ഇടയിൽ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് പൂർത്തിയാക്കി.