നിലവിൽ ഒരു യൂറോപ്യൻ അന്താരാഷ്ട്ര ടീമിൽ കളിക്കുന്ന ഏക ഐഎസ്എൽ താരമാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരം ഫെഡോർ ചെർണിച്ച്. ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നിലവിൽ ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ കൂടിയാണ് അദ്ദേഹം.
ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് സിയിലെ റെലെഗേഷൻ പ്ലേ ഓഫിൽ ലിത്വാനിയ ജിബ്രാൾട്ടറിനെ നേരിട്ടിരുന്നു. ഈ മത്സരത്തിൽ നായകനായി ബ്ലാസ്റ്റേഴ്സിന്റെ ചെർണിച്ചും ഇറങ്ങിയിരുന്നു. മത്സരത്തിൽ ലിത്വാനിയ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കുകയും ചെയ്തിരുന്നു.
മത്സരത്തിൽ എൺപത്തിയൊമ്പതാം മിനുട്ട് വരെ കളിച്ച താരം മത്സരത്തിൽ പിറന്ന ഏകഗോളിന്റെ പ്രീ അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു. മത്സരത്തിന്റെ അറുപതാം മിനുട്ടിലാണ് ലിത്വാനിയ വിജയഗോൾ നേടിയത്. കൂടാതെ മത്സരത്തിൽ ചെർണിച്ചിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്ത് പോവുകയും ചെയ്‌തു.
ലിത്വാനിയയുടെ വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് പ്രത്യക സന്തോഷം നല്കുന്നില്ലെങ്കിലും മത്സരത്തിൽ ചെർണിച്ച് നടത്തിയ പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
നിലവിൽ പരാജയങ്ങളുമായി പോയ്ന്റ്റ് പട്ടികയിൽ ഓരോ മത്സരങ്ങൾക്ക് ശേഷവും താഴേക്ക് വീഴുന്ന ബ്ലാസ്റ്റേഴ്സിന് ചെർണിച്ചിന്റെ ഈ പ്രകടനം വരും മത്സരങ്ങളിലേക്ക് ആത്മിശ്വാസം നല്കന്നുണ്ട്. അതിനാൽ യൂറോപ്പിൽ നടന്ന ഈ പോരാട്ടം ബ്ലാസ്റ്റേഴ്സിനും ആശ്വാസമാണ്.