in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം തിരിച്ചുവരുന്നു🔥 അടുത്ത സീസണിൽ നമ്മൾ പൊളിക്കും😍

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ സീസൺ അവസാനിക്കുവാൻ അല്പം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ വിദേശതാരം ടീം ക്യാമ്പിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ സീസൺ അവസാനിക്കുവാൻ അല്പം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ വിദേശതാരം ടീം ക്യാമ്പിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ അഡ്രിയാൻ ലൂണയും സീസണിന് മുൻപ് പരിക്ക് ബാധിച്ച ഓസ്ട്രേലിയൻ താരമായ ജോഷുവ സൊതിരിയോയും ഉടനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കിയിരുന്നു.

അഡ്രിയാൻ ലൂണ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടൊപ്പമുള്ള പരിശീലനം ആരംഭിച്ചുവെങ്കിലും ജോഷുവ ഇതുവരെ കൊച്ചിയിൽ പരിശീലനം ആരംഭിച്ചിട്ടില്ല. ഈ സീസണിൽ ജോഷുവ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനുള്ള സാധ്യത കുറവാണെങ്കിലും താരം ഈ സീസണിൽ ടീമിനോടൊപ്പം പരിശീലനം നടത്തുമെന്ന് പരിശീലകൻ വ്യക്തമാക്കിയതാണ്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഓസ്ട്രേലിയൻ താരമായ ജോഷുവ സൊതിരിയോ ഏപ്രിൽ മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ ജോയിൻ ചെയ്യുകയും തുടർന്ന് തന്റെ റീഹാബ് പ്രവർത്തനങ്ങൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുകയും ചെയ്യും എന്നാണ് അറിയാനാവുന്നത്. അടുത്ത സീസൺ അവസാനം വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി ജേഴ്സി അണിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

യൂറോപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്സിനൊരു ആശ്വാസ വാർത്ത

അത് എങ്ങാനും ഗോളായിരുന്നുവെങ്കിലോ!!,, ഫെഡോറിന്റെ ആ മാരക ഗോൾ അവസരം കണ്ടോ 🔥🔥..