ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ലീഗ് മത്സരങ്ങൾ അവസാനത്തോട് അടുക്കവേ വളരെയധികം ആവേശത്തോടെയാണ് ആരാധകർ നോക്ക്ഔട് മത്സരങ്ങളെ കാത്തിരിക്കുന്നത്. ഐ എസ് എൽ സീസണിന് ശേഷമുള്ള സമർ ട്രാൻസ്ഫർ വിൻഡോയ്ക്ക് വേണ്ടിയും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
നിലവിൽ നിരവധി ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ചും ഐഎസ്എൽ ടീമുകളെ സംബന്ധിച്ച പുറത്തുവരുന്നത്. നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റൂമർ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്പാനിഷ് താരത്തിനു വേണ്ടി ഐഎസ്എലിൽ നിന്നും ഓഫറുകൾ ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി മുൻപ് കളിച്ച സ്പാനിഷ് താരമായ അൽവാരോ വസ്കസ് എന്ന താരത്തിന് തിരികെ ഐഎസ്എലിലേക്ക് കൊണ്ടു വരാൻ വേണ്ടി ഒരു ഐഎസ്എൽ ടീം ഓഫറുകൾ നൽകിയിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ റൂമറിൽ പറയുന്നത്.
അൽവാരോ വസ്കസ് തിരികെ വരുന്നതിന് സംബന്ധിച്ച് ട്രാൻസ്ഫർ റൂമറുകൾ പുറത്തു വരുന്നുണ്ടെങ്കിലും തിരികെയെത്താനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാനാവില്ല. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ എഫ് സി ഗോവക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.