in , ,

LOVELOVE

‘ഗിൽ ഓക്കെയാണ്’; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും സന്തോഷവാർത്ത

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപം ആശങ്ക നൽകുന്ന ഒരു വാർത്തയായിരുന്നു ഗോൾ കീപ്പർ പ്രഭ്സുഖാൻ സിംഗ് ഗില്ലിന്റെ പരിക്ക്. താരത്തെ ദേശീയ ടീം സ്ക്വാഡിൽ ഉൾപ്പെടുത്താത്തപ്പോഴാണ് താരത്തിന്റെ പരിക്കിനെ കുറിച്ച് ആരാധകർക്ക് പോലും അറിയുന്നത്.

ഗില്ലിന്റെ പരിക്കിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് ഒരു അപ്ഡേഷനും പുറത്ത് വിടാത്തത് താരത്തിന്റെ പരിക്കിനെ പറ്റിയുള്ള പല തരത്തിലുള്ള അഭ്യൂഹങ്ങൾക്കും കാരണമായി.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഗിൽ പരിക്കിൽ നിന്നും പൂർണമായും മോചിതനായി എന്നാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പ്രീസീസൺ മത്സരമായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഗിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

പരിക്ക് മാറി ഗിൽ തിരിച്ചെത്തുന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും സന്തോഷത്തിലാണ്. കഴിഞ്ഞ സീസണിൽ പകരക്കാരനായി വന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കൂടാരത്തിന് മുന്നിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ച താരമാണ് ഗിൽ.

കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലൗ പുരസ്‌കാരവും ഗിൽ സ്വന്തമാക്കിയിരുന്നു. ഗോൾ കൂടാരത്തിന് മുന്നിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗിൽ കൂടി തിരിച്ച് എത്തുന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.

പുതിയ സീസൺ നമ്മൾ കളറാക്കും?

ജിങ്കന്റെ റെക്കോർഡ് മറികടക്കാനൊരുങ്ങി സഹൽ