in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ജിങ്കന്റെ റെക്കോർഡ് മറികടക്കാനൊരുങ്ങി സഹൽ

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ വലിയ മതിപ്പില്ലാത്ത താരമാണ് സന്ദേശ് ജിങ്കൻ. ഒരു കാലത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പായ ജിങ്കൻ തന്റെ പ്രവർത്തികൾ മൂലം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അനിഷ്ടവും സമ്പാദിച്ചത്.ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിയോജിപ്പ് ഉള്ള ജിങ്കന് ബ്ലാസ്റ്റേഴ്‌സിൽ ഒരു റെക്കോർഡ് കൂടി ഉണ്ട് എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അതൃപ്തിയുണ്ടാക്കുന്ന കാര്യമാണ്.

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന റെക്കോർഡ് ആണ് ബ്ലാസ്റ്റേഴ്‌സിൽ ജിങ്കന്റെ പേരിലുള്ളത്.2014 മുതൽ 2020 വരെ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിഅണിഞ്ഞ ജിങ്കൻ 78 തവണയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇറങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിൽ ജിങ്കന്റെ പേരിലുള്ള ഈ റെക്കോർഡ് മറികടക്കാൻ പുതിയ സീസണോട് കൂടി മലയാളി താരം സഹൽ അബ്ദുൽ സമദിന് സാധിക്കും. നിലവിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 74 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സഹൽ അടുത്ത സീസണിൽ 5 മത്സരങ്ങളിൽ കൂടി കളിക്കാനിറങ്ങിയാൽ ജിങ്കനെ മറികടക്കാം.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വിയോജിപ്പുള്ള ജിങ്കനിൽ നിന്നും ആരാധകരുടെ പ്രിയ താരമായ സഹലിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഒരു റെക്കോർഡ് കൂടി വരുമ്പോൾ ആരാധകരും സന്തുഷ്ടരാണ്.

66 മത്സരങ്ങൾ കളിച്ച പ്രശാന്ത്, 51 മത്സരം കളിച്ച ജീകസൺ സിംഗ്, 47 മത്സരങ്ങൾ കളിച്ച ജെസ്സൽ തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ചവരുടെ പട്ടികയിൽ പിന്നീടുള്ളത്.

‘ഗിൽ ഓക്കെയാണ്’; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും സന്തോഷവാർത്ത

സഞ്ജു ഇന്ത്യൻ സീനിയർ ടീമിന്റെ ഉപനായക സ്ഥാനത്തേക്ക്