in , , , ,

LOVELOVE

പുതിയ സീസൺ നമ്മൾ കളറാക്കും?

കോവിഡ് കാരണം ഗോവയിലെ ഫുട്ബോൾ മൈതാനങ്ങളിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ നിന്നും ആരാധകരുടെ സാന്നിധ്യത്തിൽ കളിക്കാനൊരുങ്ങുന്ന പുതിയ ഐഎസ്എൽ സീസണിലേക്കെത്തുമ്പോൾ ഇവാൻ ആശാന്റെ ടീം കപ്പ്‌ നേടുമെന്ന പ്രതീക്ഷകളാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനുമുള്ളത്.

പ്രതീക്ഷകളില്ലാത്ത കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ സംസാരിക്കുമ്പോൾ എല്ലാവർക്കും തീർച്ചയായും പ്രതീക്ഷകൾ ഏറെയുണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഒരു ഇന്റർവ്യൂവിനിടെ ഐഎസ്എലിന്റെ ഫൈനൽ മത്സരം വരെയെത്തിയ കഴിഞ്ഞ സീസൺ മുതൽ ഇവാൻ വുകോമാനോവിചിനു കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ടീമിനെ കുറിച്ച് ഈ സീസണിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട് എന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് ഇവാൻ ആശാൻ സംസാരിക്കുന്നത്.

“ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിക്കുമ്പോൾ തീർച്ചയായും ഒരുപാട് പ്രതീക്ഷകളുണ്ടാകും, അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ സീസണിൽ ഞങ്ങൾ ബയോബബിളിൽ ഉണ്ടാകുമ്പോഴും മറ്റുമെല്ലാം ഞങ്ങൾക്ക് മികച്ച ഒരു കഥ തന്നെ പറയാനുണ്ട്.”

“ആ സമയത്തെല്ലാം ഞങ്ങൾ ഒരുമിച്ച് പ്രശ്നങ്ങളെ നേരിടാനും പുതിയ ഓരോരോ കാര്യങ്ങൾ ഒരുമിച്ചു ചെയ്യാനുമെല്ലാം പഠിച്ചു, അവസാനം ഞങ്ങൾ ഫൈനൽ മത്സരം വരെയെത്തി, തീർച്ചയായും ഫാൻസും ഞങ്ങളെ കൂടെയുണ്ടായിരുന്നു.” – ഇവാൻ ആശാൻ പറഞ്ഞു.

കോവിഡ് കാരണം ഗോവയിലെ ഫുട്ബോൾ മൈതാനങ്ങളിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ നിന്നും ആരാധകരുടെ സാന്നിധ്യത്തിൽ കളിക്കാനൊരുങ്ങുന്ന പുതിയ ഐഎസ്എൽ സീസണിലേക്കെത്തുമ്പോൾ ഇവാൻ ആശാന്റെ ടീം കപ്പ്‌ നേടുമെന്ന പ്രതീക്ഷകളാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനുമുള്ളത്.

ജേഴ്സി തരുമോയെന്ന് ഫാൻ, ലൂണയുടെ മറുപടി കേട്ടോ?

‘ഗിൽ ഓക്കെയാണ്’; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും സന്തോഷവാർത്ത