കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഏറെ പ്രയാസത്തിലൂടെയാണ് അവരുടെ സീസൺ കടന്ന് പോവുന്നത് പ്രമുഖ താരങ്ങളെ അടക്കം പരിക്ക് വേട്ടയാടിയപ്പോൾ ടീമിന്റെ ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകളാണ് ഇല്ലാതാവുന്നത്.
നാളെ നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നാളെ കൊച്ചിയിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആശാനും സംഘവും പ്രതീക്ഷികിന്നില്ല എന്നതാണ് സത്യം.
മാർച്ച് മാസം പകുതിയോടുകൂടി ലൂണയും സോറ്റിരിയോയും കൊച്ചിയിലേക്ക് മടങ്ങിയെത്തി ടീമിനോടൊപ്പം ചെറിയ രൂപത്തിൽ പരിശീലനം ആരംഭിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.എന്നാൽ ഈ സീസണിൽ അവർ കളിക്കില്ല. പരിക്ക് മൂലം പുറത്തിരിക്കുന്ന ബാക്കി മൂന്നു താരങ്ങളും കളിക്കില്ല. തന്റെ പരിശീലക കരിയറിൽ ഇത്രയധികം പരിക്കുകൾ ഒരുമിച്ച് ഉണ്ടായിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്.
ഇതൊരിക്കലും മെഡിക്കൽ ടീമിന്റെ കുറ്റമല്ല.മറിച്ച് വലിയ വലിയ പരിക്കുകളാണ് ഈ താരങ്ങൾക്കെല്ലാം പിടിപെട്ടിട്ടുള്ളത്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.