in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

വാർത്തകൾ വ്യാജം; സൂപ്പർ താരത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തി ഇവാൻ വുകമനോവിച്ച്

പരിക്കിന്റെ പിടിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പെപ്ര, ലൂണ, സച്ചിൻ തുടങ്ങീ ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരങ്ങളെല്ലാം പരിക്കേറ്റ് പുറത്താണ്. അത് കൊണ്ട് തന്നെയാണ് സീസണിന്റെ രണ്ടാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന് മികച്ച രീതിയിൽ തുടങ്ങാൻ കഴിയാത്തത്. ഇന്നത്തെ പത്ര സമ്മേളനത്തിൽ ഇവാൻ വുകമനോവിച്ച് ടീമിന്റെ പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

പെപ്ര, ലൂണ, സോട്ടിരിയോ, സച്ചിൻ, ഐബാൻ തുടങ്ങിയ അഞ്ച് താരങ്ങൾക്ക് ഇനി ഈ സീസണിൽ കളിയ്ക്കാൻ ആവില്ലെന്നും എന്നാൽ ലൂണ, സോട്ടിരിയോ എന്നിവർ മാർച്ചോട് കൂടി പരിശീലനം ആരംഭിക്കുമെന്നും ഇന്നത്തെ വാർത്ത സമ്മേളനത്തിൽ ആശാൻ വ്യക്തമാക്കിയിരുന്നു.തന്റെ പ്ലെയിങ് കരിയറിലും പരിശീലന കരിയറിലും ഇത്രയും പരിക്കുകൾ തന്റെ ടീമിന് ഉണ്ടായിട്ടില്ല എന്നും ആശാൻ കൂട്ടിച്ചേർത്തു.

എന്നാൽ ഇതിൽ ആശാൻ പേരെടുത്ത് പറഞ്ഞ താരമാണ് ജോഷുവ സോട്ടിരിയോ. ഈ സീസൺ തുടക്കത്തിൽ ഏഷ്യൻ സ്ലോട്ടിൽ ആസ്‌ട്രേലിയയിൽ നിന്നെത്തിച്ച താരമാണ് സോട്ടിരിയോ. എന്നാൽ സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ താരത്തിന് ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ ഇതിനിടയിൽ താരവുമായി ബന്ധപ്പെട്ട് ചില വാർത്തകളും പരന്നിരുന്നു. താരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്‌തെന്നും പരിക്കേറ്റതോടെ താരവുമായുള്ള കരാർ റദ്ദാക്കിയതായും വാർത്തകൾ പുറത്ത് വന്നിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ ജോഷുവ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമെല്ലന്നും പലരും കരുതിയിരുന്നു.

എന്നാൽ താരം മാർച്ചിൽ ലൂണയ്‌ക്കൊപ്പം പരിശീലനം ആരംഭിക്കുമെന്ന് ആശാൻ ഇന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതോടെ താരം ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണെന്നും നേരത്തെ പ്രചരിച്ചത് വ്യാജ വാർത്തകളുമാണെന്ന് വ്യകതമായിരിക്കുകയാണ്.

ലൂണ ഉടനെ ക്ലബ്ബിന് ഒപ്പം പരിശീലനം ആരംഭിക്കും, ഉറപ്പ് നൽകി ഇവാൻ ആശാൻ 🔥🔥..

സന്തോഷ വാർത്ത സോറ്റരിയോ മടങ്ങി വരുന്നു പരിശീലനം ആരംഭിച്ചു