in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

നേരിട്ട് ബ്ലാസ്റ്റേഴ്സിന് സെമി ലഭിച്ചില്ല, ഇനി മൂന്നാമതെത്താനാവുമോ??

അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾക്കിടയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ്‌ യോഗ്യത നേടിയിരിക്കുകയാണ്. സീസണിൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചത്.

അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾക്കിടയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ്‌ യോഗ്യത നേടിയിരിക്കുകയാണ്. സീസണിൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചത്.

സീസണിൽ ഒരു പോയിന്റ് കൂടി നേടിയാൽ പ്ലേഓഫ് ഉറപ്പിക്കാം എന്ന സ്ഥിതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാൽ വ്യാഴാഴ്ച എഫ്സി ഗോവയെ ചെന്നൈ എഫ്സി വിഴ്ത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് യോഗ്യത നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളുരു എഫ്സിയും പ്ലേഓഫിന് യോഗ്യത നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥൻ നിഖിൽ ഭരദ്വാജ്.

ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത നേടിയതിൽ സന്തോഷമാണെന്നും എന്നാൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത് ഫിനിഷ് ചെയ്യണമെന്നുമാണ് നിഖിൽ പറഞ്ഞത്. “ഞങ്ങൾ പ്ലേഓഫിന് യോഗ്യത നേടിയതിൽ സന്തോഷമുണ്ട്, പക്ഷേ ഞങ്ങൾക്ക് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യണം” അദ്ദേഹം ട്വീറ്റ് ചെയ്തു.

മൂന്നാം സ്ഥാനം ഉറപ്പിക്കണേൽ ബ്ലാസ്റ്റേഴ്‌സ് ഇനി വരുന്ന രണ്ട് മത്സരങ്ങളും ജയിചെ മതിയാകും. പരികെറ്റ ലെസ്കോവിച് എടികെയുമായുള്ള അടുത്ത മത്സരത്തിൽ കളിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലാലിഗയിൽ കോച്ച്…

പിഎസ്ജി മടുത്തുവോ?? മെസ്സി പോകാൻ സാധ്യതയുള്ള രണ്ട് ക്ലബ്ബുകൾ ഇവയാണ്..