in , , ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ഇനി അവൻ ബ്ലാസ്റ്റേഴ്സിനൊടൊപ്പമുണ്ടാവില്ല; വേറെ ക്ലബ്ബിൽ പോയി രക്ഷപ്പെടട്ടെ…

അടുത്ത സുനിൽ ഛേത്രി എന്ന വിശേഷണമുള്ള താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ആകെ കളിച്ചത് ആകെ 93 മിനുട്ട് മാത്രമാണ്. സീസണിൽ ഇത് വരെ സ്റ്റാർട്ട് ചെയ്യാൻ പോലും താരത്തിന് സാധിച്ചില്ല. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ താരം സ്റ്റാർട്ട് ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ഇഷാൻ പണ്ഡിത. ജംഷദ്പൂർ എഫ്സിയിൽ നിന്നും രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ 25 കാരനെ സ്വന്തമാക്കിയത്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചതോടെ ആരാധകരും വലിയ ആഹ്ലാദത്തിലായിരുന്നു.

താരത്തിന്റെ വരവിൽ വരവിൽ ആഹ്ലാദിച്ച ആരാധകർ തന്നെ ഇപ്പോൾ താരത്തെ ഓർത്ത് ഖേദിക്കുകയാണ്. കാരണം താരത്തിന്റെ പ്രകടനമല്ല. പ്രകടനം നടത്താൻ പോലും ബ്ലാസ്റ്റേഴ്സിൽ താരത്തിന് അവസരം ലഭിക്കുന്നില്ല എന്നതാണ് കാരണം.

ഇന്നലെ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ താരം ആദ്യ ഇലവനിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരിശീലകൻ ഇവാൻ വുകമനോവിച്ച് മലയാളി താരം നിഹാൽ സുധീഷിന് അവസരം നൽകുകയായിരുന്നു. താരത്തിന് ഇന്നലെയും ബെഞ്ചിലിരിക്കേണ്ട ഗതിയാണ് വന്നത്.

അടുത്ത സുനിൽ ഛേത്രി എന്ന വിശേഷണമുള്ള താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ആകെ കളിച്ചത് ആകെ 93 മിനുട്ട് മാത്രമാണ്. സീസണിൽ ഇത് വരെ സ്റ്റാർട്ട് ചെയ്യാൻ പോലും താരത്തിന് സാധിച്ചില്ല. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ താരം സ്റ്റാർട്ട് ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

ബ്ലാസ്റ്റേഴ്സിൽ തീരെ അവസരം ലഭിക്കാത്ത താരം അടുത്ത സീസണിൽ ക്ലബ് വിടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അവസരം കിട്ടാതെ ബെഞ്ചിൽ ഇരിക്കുന്നതിന് പകരം താരം മറ്റേതെങ്കിലും ക്ലബ്ബിൽ പോയി രക്ഷപെടട്ടെ എന്നാണ് ആരാധകരുടെ പക്ഷം.

അടി തെറ്റിയാൽ ആനയും വീഴും!! ബ്ലാസ്റ്റേഴ്സിന് തെറ്റിയത് എവിടെയെന്നു ആശാൻ പറയുന്നുതിങ്ങനെ..

ഞങ്ങൾക്ക് ഇത് വരെ ഒരു ഫുൾ ഫിറ്റ്‌ സ്‌ക്വാഡ് ലഭിച്ചിട്ടില്ല, തോൽവിക്ക് ശേഷം ആശാൻ പറഞ്ഞത് ഇങ്ങനെ..