ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഒഡിഷ എഫ്സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ സ്വന്തമാക്കിയ ഗംഭീരവിജയത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്തി.
ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ ആദ്യപകുതി നന്നായി കളിച് ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പകുതിയിലാണ് കാര്യങ്ങൾ കൈവിട്ടു പോയത്. മത്സരശേഷം ഒഡിഷക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ തോൽവിയെ കുറിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിന് എവിടെയാണ് പിഴച്ചത് എന്ന് പറഞ്ഞു.
“ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്, ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടങ്ങൾ ഈ സീസണിൽ വിജയിക്കാൻ കഴിവുള്ള എതിർടീമിനെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നമ്മൾ പ്രെസ്സ് ചെയ്ത് കളിച്ചതിലും നമ്മൾ പുറത്തെടുത്ത പ്രകടനത്തിലും അവരുടെ പാസുകളെ തടഞ്ഞിട്ടത്തിലുമെല്ലാം ഞാൻ ആദ്യ പകുതി സംബന്ധിച്ച് സന്തുഷ്ടനാണ്.”
“ഒഡിഷ എഫ്സിയെ പോലെ ശക്തമായ ടീമിനെ നേരിടുമ്പോൾ ചെറിയ തെറ്റുകൾ വരുത്താണെങ്കിൽ പോലും നിങ്ങൾ മത്സരത്തിൽ ബുദ്ധിമുട്ടും. നമ്മളെ സംബന്ധിച്ച് എല്ലാ മത്സരങ്ങളും വിത്യസ്തമായ കഥയും അനുഭവങ്ങളാണ്. ഈ സീസൺ ആരംഭം മുതൽ പൂർണമായ സ്‌ക്വാഡിനെ അണിനിരത്തി കളിക്കാൻ ഒരു തവണ പോലും ഭാഗ്യം ലഭിക്കാത്ത ടീം കൂടിയാണ് നമ്മൾ.” – ഇവാൻ ആശാൻ പറഞ്ഞ വാക്കുകളാണിത്.