in ,

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരങ്ങൾ തുടങ്ങി? ദിമിത്രിയോസിന് ലഭിച്ച അവാർഡ് കണ്ടോ??

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരാജയപ്പെടുത്തി ശക്തരായ ഒഡീഷ എഫ്സി വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്ക് ഉയർന്നിരുന്നു. ഒഡീഷയുടെ മൈതാനത്ത് വച്ച് നടന്ന പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് വിദേശ താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. പരിക്ക് ബാധിച്ചു ടീമിന് പുറത്തായ അഡ്രിയാൻ ലൂണ, ക്വാമി പെപ്ര എന്നിവർക്ക് പകരം ടീമിലേക്ക് വന്ന ഫെഡർ സെർനിച്, ജസ്റ്റിൻ ഇമ്മാനുവൽ താരങ്ങൾ ഒഡീഷ്യയ്ക്കെതിരായി മത്സരത്തിൽ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം കുറിച്ചു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗോൾ ഓഫ് ദി വീക്ക്‌ 12 ലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് മത്സരത്തിനു മുൻപായി ദിമിത്രിയോസ് ഏറ്റുവാങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിൽ ദിമിത്രിയോസ് നേടിയ തകർപ്പൻ ഗോളിനാണ് ഈ അവാർഡ് ലഭിച്ചത്.

ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ ആദ്യപകുതിയിൽ ഗ്രീക്ക് താരം ദിമിത്രിയോസിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനിന്നുവേങ്കിലും രണ്ടാം പകുതി തിരിച്ചുവന്ന ഒഡിഷ എഫ്സി റോയ് കൃഷ്ണ നേടുന്ന  ഇരട്ടഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.

വമ്പൻ അവസരം നഷ്‍ടപ്പെടുത്തി? പോയന്റ് ടേബിളിൽ ഈ സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടാനാവുമോ?

അടി തെറ്റിയാൽ ആനയും വീഴും!! ബ്ലാസ്റ്റേഴ്സിന് തെറ്റിയത് എവിടെയെന്നു ആശാൻ പറയുന്നുതിങ്ങനെ..