in ,

വമ്പൻ അവസരം നഷ്‍ടപ്പെടുത്തി🥵 പോയന്റ് ടേബിളിൽ ഈ സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടാനാവുമോ?

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വളരെയധികം ആവേശം ഉയർത്തിയ ഒഡീഷ എഫ്സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ടീം വിജയപ്രതീക്ഷകൾ നൽകിയെങ്കിലും ഇരട്ട ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ തകർന്നടിയുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വളരെയധികം ആവേശം ഉയർത്തിയ ഒഡീഷ എഫ്സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ടീം വിജയപ്രതീക്ഷകൾ നൽകിയെങ്കിലും ഇരട്ട ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ തകർന്നടിയുകയായിരുന്നു.

ഒഡീഷ എഫ്സി യുടെ ഹോം സ്റ്റേഡിയം ആയ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന പോരാട്ടത്തിന്റെ ആദ്യനിമിഷങ്ങളിൽ ഗോൾ നേടി ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പിഴച്ചത്. ഒഡീഷ എഫ്സിയുടെ വിദേശ താരമായ റോയ് കൃഷ്ണ നേടുന്ന ഇരട്ട ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായി.

എന്തായാലും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയന്റ് ടേബിളിൽ നോക്കുകയാണെങ്കിൽ 11 മത്സരങ്ങളിൽ നിന്ന് 27 പോയന്റുകൾ സ്വന്തമാക്കിയ എഫ്സി ഗോവയാണ് ഒന്നാമത്. 13 മത്സരങ്ങളിൽ നിന്ന്  27 പോയന്റുകൾ സ്വന്തമാക്കിയ ഒഡിഷ എഫ്സി പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.

13 മത്സരങ്ങളിൽ നിന്ന് 26 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മൂനാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്നും 22 പോയന്റുകൾ സ്വന്തമാക്കിയ മുംബൈ സിറ്റി നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 10 മത്സരങ്ങളിൽ നിന്നും 19 പോയന്റുകൾ സ്വന്തമാക്കിയ മോഹൻ ബഗാൻ അഞ്ചാമതാണ്. ഒഡിഷ എഫ്സിക്കെതിരെ മത്സരം വിജയിച്ചിരുന്നേൽ ഷീൽഡ് ട്രോഫി പ്രതീക്ഷകൾ ഉയർത്തി ബ്ലാസ്റ്റേഴ്സിന് ബഹുദൂരം മുന്നിൽ കുതിക്കാമായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നിലവിലെ പോയന്റ് ടേബിൾ ഇതാ..

ഈ തോൽവിക്ക് പിന്നിലും ബ്ലാസ്റ്റേഴ്സിനെ വേട്ടയാടുന്ന കാരണമുണ്ട്, പരിഹാരം കണ്ടെത്താനാവാതെ ബ്ലാസ്റ്റേഴ്‌സ്..

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരങ്ങൾ തുടങ്ങി🔥 ദിമിത്രിയോസിന് ലഭിച്ച അവാർഡ് കണ്ടോ😍🔥