ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വളരെയധികം ആവേശം ഉയർത്തിയ ഒഡീഷ എഫ്സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ടീം വിജയപ്രതീക്ഷകൾ നൽകിയെങ്കിലും ഇരട്ട ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ തകർന്നടിയുകയായിരുന്നു.
ഒഡീഷ എഫ്സി യുടെ ഹോം സ്റ്റേഡിയം ആയ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന പോരാട്ടത്തിന്റെ ആദ്യനിമിഷങ്ങളിൽ ഗോൾ നേടി ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പിഴച്ചത്. ഒഡീഷ എഫ്സിയുടെ വിദേശ താരമായ റോയ് കൃഷ്ണ നേടുന്ന ഇരട്ട ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായി.
തുടർന്ന് മത്സരത്തിന്റെ അവസാനം വിസിൽ ഉയരുന്നത് വരെ ലീഡ് നിലനിർത്തിയ ഒഡീഷ്യ എഫ്സി തകർപ്പൻ വിജയത്തിനൊപ്പം മൂന്നു പോയിന്റുകളും സ്വന്തമാക്കി. അതേസമയം ഒഡീഷ എഫ്സിയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റെ ശാപമായി തുടരുകയാണ്.
ഈയൊരു മത്സരം കൂടി കൂട്ടി 7 തവണ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്‌സി അണിഞ്ഞപ്പോൾ 6 തവണയും പരാജയമാണ് ബ്ലാസ്റ്റേഴ്സും ലഭിച്ചത്, ഒരു മത്സരം സമനിലയായപ്പോൾ ഇതുവരെയും കലിംഗ സ്റ്റേഡിയത്തിൽ ഒരു വിജയം കാണാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്ന് മോശം കണക്ക് കൂടി ബാക്കിയാണ്. കലിംഗ സ്റ്റേഡിയത്തിൽ വിജയിക്കാൻ കിതക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിൽ തിരിച്ചടിയേറ്റതും ഈ സ്റ്റേഡിയത്തിൽ വച്ചായിരുന്നു.