in ,

കൊമ്പൻമാരുടെ വമ്പൊടിഞ്ഞു🥵 ലീഡ് നേടിയ മത്സരം നാല് മിനിറ്റ് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് തോറ്റു..

വളരെയധികം ആവേശത്തോടെയും ആകാംക്ഷയോടെ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരുന്ന ഒഡിഷ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിൽ മനോഹരമായ വിജയവും ഒപ്പം മൂന്ന് പോയിന്റുകളും സ്വന്തമാക്കി സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരക്ക് കീഴിൽ ഒഡീഷ്യ എഫ്സി വിജയിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിലെ മുൻനിരക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ   ഒരു ഗോളിന് പിന്നിൽ നിന്നതിനുശേഷമാണ് ഹോം ടീമായ ഒഡീഷ എഫ്സി തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുന്നത്. ഒഡിഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വിജയിക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് തുടർന്നു.

വളരെ ആവേശത്തോടെ ആരംഭിച്ച ഒഡിഷ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ആദ്യപകുതിയിലെ 11 മിനിറ്റിൽ ഗോൾ സ്കോർ ചെയ്തുകൊണ്ട് ദിമിത്രിയോസ് ഡയമന്റാകോസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ലീഡ് സമ്മാനിച്ചു.

ആദ്യപകുതി ഒരുഗോളിന്റെ ലീഡിൽ കളം വിട്ട് കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന് ഒഡീഷ്യ എഫ്സി നാലു മിനിറ്റ്കളുടെ ഇടവേളയിൽ  റോയ് കൃഷ്ണയിലൂടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചു തകർപ്പൻ വിജയം സ്വന്തമാക്കി. ശക്തമായ ആക്രമിച്ച ഒഡിഷയുടെ മുന്നേറ്റത്തിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ കാണിച്ച മികച്ച പ്രകടനവും പ്രശംസനീയമാണ്.

വിജയം തന്നെയാണ് ആശാന്റെ ലക്ഷ്യമെങ്കിലും ഈ കണക്കുകൾ പേടിപ്പെടുത്തുന്നത് തന്നെയാണ്.

ഈ തോൽവിക്ക് പിന്നിലും ബ്ലാസ്റ്റേഴ്സിനെ വേട്ടയാടുന്ന കാരണമുണ്ട്, പരിഹാരം കണ്ടെത്താനാവാതെ ബ്ലാസ്റ്റേഴ്‌സ്..