in ,

ലീഗിലെ അവസാന മത്സരങ്ങൾ അരങ്ങേറുന്നു?പ്ലേഓഫ് ചിത്രം തെളിയുന്നു..

ആവേശകരമായി അരങ്ങേറിയ 2022-2023 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് മത്സരങ്ങളിലെ അവസാന റൗണ്ട് പോരാട്ടങ്ങൾ അരങ്ങേറാൻ ഒരുങ്ങുകയാണ്.

ആവേശകരമായി അരങ്ങേറിയ 2022-2023 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് മത്സരങ്ങളിലെ അവസാന റൗണ്ട് പോരാട്ടങ്ങൾ അരങ്ങേറാൻ ഒരുങ്ങുകയാണ്.

ബുധനാഴ്ച നടക്കുന്ന ഒഡിഷ എഫ്സി vs ജംഷഡ്പൂര് എഫ്സി മത്സരത്തോടെ തുടക്കം കുറിക്കുന്ന ഈ മാച്ച് വീക്ക്‌ മത്സരങ്ങളിൽ മുംബൈ സിറ്റി എഫ്സിക്ക് മാത്രമാണ് മത്സരമില്ലാത്തത്.

അവശേഷിക്കുന്ന ഒരു പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി പോരാടുന്ന ഒഡിഷ എഫ്സിയുടെ ഹോം സ്റ്റേഡിയമായ കലിംഗയിൽ വെച്ച് നടക്കുന്ന ജംഷഡ്പൂര് എഫ്സിക്കെതിരായ മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ ഒഡിഷ പ്ലേഓഫ് യോഗ്യത നേടും.

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു നിർണ്ണായക മത്സരത്തിൽ പ്ലേഓഫ് യോഗ്യതക്ക് വേണ്ടി പോരാടുന്ന എഫ്സി ഗോവ തങ്ങളുടെ എവേ മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ നേരിടുകയാണ്. ഒഡിഷ തോൽക്കുകയും തങ്ങൾ വിജയിക്കുകയും ചെയ്താൽ മാത്രമേ എഫ്സി ഗോവക്ക് പ്ലേഓഫ് ലഭിക്കുകയുളൂ.

വെള്ളിയാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിൽ ചെന്നൈയിലെ മറീന അറീനയിൽ ചെന്നൈയിൻ എഫ്സി vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടുകയാണ്. ഇരുടീമുകളും ഇതിനകം പ്ലേഓഫ് യോഗ്യത ലഭിക്കാതെ പുറത്തായി.

ശനിയാഴ്ച നടക്കുന്ന നാലാം മത്സരത്തിൽ ആരാധകർ കാത്തിരുന്ന കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ്‌ ബംഗാൾ vs മോഹൻ ബഗാനെ നേരിടും.

ലീഗ് സ്റ്റേജിലെ അവസാന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനൽ കളിച്ച രണ്ട് ടീമുകൾ കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടുകയാണ്. കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് എഫ്സി എന്നിവരാണ് മത്സരിക്കുന്നത്.

പരിക്കേറ്റ ജാമിസന് പകരം ദസുന്‍ ശനക ചെന്നൈ സൂപ്പർ കിങ്സിലേക്ക്? എന്താണ് സാദ്ധ്യതകൾ ?

ബ്ലാസ്റ്റേഴ്സിന്റെ താരമല്ല, എടികെയുടെ താരമാണ് അവിടെ വേണ്ടതെന്ന് പീറ്റർ ഹാർട്ലി..