in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

ഐഎസ്എലിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തവർ ഇതാ?കിരീടവും ഒന്നാം സ്ഥാനവുമില്ലാതെ കൊമ്പൻമാർ?

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയിട്ട് ഒമ്പത് വർഷങ്ങൾ പിന്നിടവേ ഏറെ ആവേശകരമായാണ് ഓരോ സീസണും കടന്നുപോകുന്നത്. പതിവ് പോലെ ഏറെ ആവേശകരമായി പോകുന്ന ഈ സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിക്കാൻ ഒരുങ്ങവേ ഇതിനകം തന്നെ മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് ട്രോഫി ഉയർത്തി കഴിഞ്ഞു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയിട്ട് ഒമ്പത് വർഷങ്ങൾ പിന്നിടവേ ഏറെ ആവേശകരമായാണ് ഓരോ സീസണും കടന്നുപോകുന്നത്.

പതിവ് പോലെ ഏറെ ആവേശകരമായി പോകുന്ന ഈ സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിക്കാൻ ഒരുങ്ങവേ ഇതിനകം തന്നെ മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് ട്രോഫി ഉയർത്തി കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയിട്ട് ലീഗ് സ്റ്റേജിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത എത്ര ടീമുകൾ ഉണ്ടെന്നും എത്ര തവണ അവർ ഒന്നാമതായി എന്നും നമുക്ക് നോക്കാം.

ഇതുവരെ നടന്ന ഒമ്പത് സീസണുകളിലായി അഞ്ച് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അതിൽ ചെന്നൈയിൻ എഫ്സി, ജംഷഡ്പൂര് എഫ്സി ടീമുകൾ ഒരു തവണ മാത്രമാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ബാംഗ്ലൂരു എഫ്സി, എഫ്സി ഗോവ എന്നീ ടീമുകൾ രണ്ട് തവണയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്നു സീസണുകളിലായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ സിറ്റി എഫ്സിയാണ് ലീഗ് സ്റ്റേജിൽ കിടിലൻ പ്രകടനം നടത്തിയ ടീം.

ഇതിൽ മുംബൈ സിറ്റി, ബാംഗ്ലൂരു എഫ്സി, ചെന്നൈയിൻ എഫ്സി ടീമുകൾ മാത്രമാണ് ഐഎസ്എൽ കിരീടവും ഉയർത്തിയത്. ഒന്നാം സ്ഥാനക്കാർക്ക് ഷീൽഡ് നൽകുന്നത് ആരംഭിച്ചതിന് ശേഷം ജംഷഡ്പൂര് എഫ്സി ഒരു തവണ നേടിയപ്പോൾ മുംബൈ സിറ്റി രണ്ട് തവണ ഷീൽഡ് ട്രോഫി സ്വന്തമാക്കി.

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഈ അഞ്ച് താരങ്ങൾ കളിക്കുമോ?? ഇല്ലെങ്കിൽ ഇത് ബുദ്ദിപരമായ നീക്കം തന്നെ..

സെമി, പ്ലേഓഫ് ഉറപ്പിച്ച് വമ്പൻ ടീമുകൾ?ഐഎസ്എൽ പോയന്റ് ടേബിൾ ഇതാ..