in ,

LOVELOVE LOLLOL

സഹലും രാഹുലും ലിസ്റ്റിൽ, കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയ ഇന്ത്യൻ താരങ്ങൾ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ട് വരെ വാശിയെറിയ പോരാട്ടങ്ങളാണ് ഇതുവരെ മിക്ക ടീമുകളും കാഴ്ച്ച വെച്ചത്. കൂടാതെ യുവ ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണ്? നമ്മുക്ക് അതൊന്ന് വിലയിരുത്താം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ട് വരെ വാശിയെറിയ പോരാട്ടങ്ങളാണ് ഇതുവരെ മിക്ക ടീമുകളും കാഴ്ച്ച വെച്ചത്. കൂടാതെ യുവ ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

നിലവിൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയിരിക്കുന്നത് എടികെ മോഹൻ ബഗാനിന്റെ മുന്നേറ്റ താരമായ ദിമിത്രി പെട്രാറ്റോസാണ്. നാല് അസ്സിസ്റ്റും മൂന്ന് ഗോളുമാണ് താരത്തിന്റെ ഗോൾ സംഭാവന.

എന്നാൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണ്? നമ്മുക്ക് അതൊന്ന് വിലയിരുത്താം. നിലവിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നേടിയ താരം ഹൈദരാബാദ് എഫ്സിയുടെ ഹലിചരൺ നർസാരിയാണ്.

അഞ്ച് മത്സരങ്ങൾ നിന്നും രണ്ട് ഗോളും രണ്ട് അസ്സിസ്റ്റും നേടി മൊത്തം നാലാണ് താരത്തിന്റെ സീസണിലെ ഗോൾ കോൺട്രിബൂഷൻ. താരം സീസണിന്റെ ആദ്യ മുതലേ നല്ല ഫോമിലാണുള്ളത്.

മലയാളികളായ രാഹുൽ, സഹൽ എന്നിവരാണ് ഗോൾ കോൺട്രിബൂഷൻ നൽകിയത്തിലെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇരു പേരും മൂന്ന് ഗോൾ കോൺട്രിബൂഷൻ നൽകി. രാഹുലിന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും, സഹലിന് രണ്ട് ഗോളും ഒരു അസ്സിസ്റ്റുമാണ് നിലവിലുള്ളത്.

ഹൈദരാബാദ് എഫ്സി താരം യാസിർ എടികെ മോഹൻ ബഗാൻ താരങ്ങളായ മൻവീർ, ലിസ്റ്റൺ കൊളാക്കോ എന്നിവരാണ് ടോപ്പ് അഞ്ചിലെ ബാക്കി താരങ്ങൾ. മൂന്ന് പേരുക്കും മൂന്ന് ഗോൾ കോൺട്രിബൂഷനാണുള്ളത്. മൻവീറിന് രണ്ട് ഗോളും ഒരു അസ്സിസ്റ്റും, യാസിറിന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും, ലിസ്റ്റൺ മൂന്ന് അസ്സിസ്റ്റുമാണുള്ളത്.

കഴിഞ്ഞ 3 വേൾഡ് കപ്പ്‌ ജേതാക്കളെ ശെരിയായി പ്രവചിച്ച ഇഎ സ്പോർട്സ് ഖത്തർ വേൾഡ് കപ്പ്‌ ജേതാക്കളെ പ്രവചിച്ചു

ഏറ്റവും കൂടുതൽ ഗോളടിച്ചവരിൽ മുൻപന്തിയിൽ ബ്ലാസ്റ്റേഴ്‌സ്, ഒന്നാമനായി മോഹൻ ബഗാൻ