in ,

LOLLOL LOVELOVE OMGOMG AngryAngry CryCry

ഇവാൻ ആശാൻ ഉൾപ്പടെ ആറ് പേരെ നോട്ടമിട്ട് കൊൽക്കത്തക്കാർ?നോക്കി ഇരുന്നോ, ആശാനെ ഇപ്പൊ കിട്ടുമെന്ന് ആരാധകർ?

എങ്കിലും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മുന്നേറാൻ ഇപ്പോൾ തന്നെ പടയൊരുക്കം നടത്താൻ ഒരുങ്ങുകയാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ.

ഇന്ത്യൻ ഫുട്ബോളിൽ ഏറെ വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെ ഈയിടെയാണ് പുതിയ സ്പോൺസർ ഇമാമി ഗ്രൂപ്പ് ഏറ്റെടുത്തത്.

മികച്ച ഒരു സ്പോൺസർ ലഭിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപായി ചുരുങ്ങിയ സമയം കൊണ്ട് നിരവധി കിടിലൻ സൈനിങ്ങുകൾ നടത്തി ഈസ്റ്റ്‌ ബംഗാൾ ഞെട്ടിച്ചെങ്കിലും ഐഎസ്എലിൽ പ്ലേഓഫ് നേടാനായില്ല.

എങ്കിലും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മുന്നേറാൻ ഇപ്പോൾ തന്നെ പടയൊരുക്കം നടത്താൻ ഒരുങ്ങുകയാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ.

പുതിയ പരിശീലകൻ വേണം എന്ന രീതിയിൽ ഇമാമി ഈസ്റ്റ്‌ ബംഗാൾ ടീമിന്റെ ക്ലബ്ബ് ഒഫീഷ്യൽസ് തങ്ങളുടെ ഇൻവെസ്റ്ററായ ഇമാമി ഗ്രൂപ്പിന് നൽകിയ തങ്ങൾ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന പരിശീലകരുടെ ലിസ്റ്റിൽ ഐഎസ്എലിലെ കഴിവ് തെളിയിച്ച ആറ് പരിശീലകന്മാരാനുള്ളത്.

ഐഎസ്എൽ ക്ലബ്ബുകളുടെ മുൻ പരിശീലകൻമാരായ സെർജിയോ ലോബേര, കാർലോസ് ക്വാഡ്രാറ്റ്, മാനുവൽ റോക, ഹബാസ്, ജോസെ മോളിനോ എന്നിവരെ കൂടാതെ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ചും ലിസ്റ്റിലുണ്ട്.

എന്നാൽ ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ പുതുക്കിയിട്ടുള്ള ഇവാൻ വുകോമനോവിചിനെ സ്വന്തമാക്കുക അത്ര എളുപ്പമായ കാര്യമല്ല.

ഇമാമി ഗ്രൂപ്പിന് നൽകിയ ലിസ്റ്റിൽ ഈ ആറ് പരിശീലകൻമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റയിനെ പുറത്താക്കിയാൽ പകരം ആര് വരുമെന്ന് കാത്തിരുന്നു കാണണം.

https://youtu.be/TQEFNpKYyEY

വീണ്ടും ബെംഗളൂരുവിന് റഫറിയുടെ സഹായം; പുതിയ ആരോപണം

സൂപ്പർ കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ വിലക്കുമോ എന്ന ആശങ്കയിൽ ആരാധകർ, എന്നാൽ..