in ,

OMGOMG

സൂപ്പർ കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ വിലക്കുമോ എന്ന ആശങ്കയിൽ ആരാധകർ, എന്നാൽ..

മലയാളി ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്നതാണ് ഏപ്രിൽ മാസത്തിൽ വരാൻ പോകുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ് കേരളത്തിൽ നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐലീഗിലെയും ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ഈ ടൂർണമെന്റ് മത്സരങ്ങൾ മലബാറിന്റെ മണ്ണിൽ കോഴിക്കോട്, മലപ്പുറം സ്ഥലങ്ങളിലായി നടക്കും.

മലയാളി ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്നതാണ് ഏപ്രിൽ മാസത്തിൽ വരാൻ പോകുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ് കേരളത്തിൽ നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐലീഗിലെയും ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ഈ ടൂർണമെന്റ് മത്സരങ്ങൾ മലബാറിന്റെ മണ്ണിൽ കോഴിക്കോട്, മലപ്പുറം സ്ഥലങ്ങളിലായി നടക്കും.

അതേസമയം കേരളത്തിൽ നിന്നും ആരാധകപ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഈ ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് എ യിൽ കോഴിക്കോട് വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ അരങ്ങേറുന്നത്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫ് മത്സരത്തിനിടെ മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് മത്സരം പാതിവഴിയിൽ നിർത്തിപോയ കേരള ബ്ലാസ്റ്റർസിനെതിരെയുമുള്ള ശിക്ഷ അൽപ്പം ദിവസങ്ങൾക്ക് ശേഷം AIFF തീരുമാനിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും വിലക്ക് ലഭിക്കാനുള്ള സാധ്യതകൾ കുറവാണെങ്കിലും ഹീറോ സൂപ്പർ കപ്പിൽ നിന്നും വിലക്ക് ലഭിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.

എന്നാൽ ഹീറോ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ വിലക്കില്ലെന്നും ക്ലബ്‌ ഹീറോ സൂപ്പർ കപ്പ്‌ കളിക്കാൻ ഉണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്റർ മാർക്കസ് മെർഗുൽഹോ പറഞ്ഞു.

ഏപ്രിൽ മാസത്തിൽ നടക്കുന്ന ടൂർണമെന്റിൽ തങ്ങളുടെ മെയിൻ ടീമിനെയാണോ റിസർവ് ടീമിനെയാണോ അണിനിരത്തുന്നത് എന്ന് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് പറഞ്ഞിട്ടില്ല, ഈ മാസം അവസാനത്തോട് അടുക്കുമ്പോൾ ഇക്കാര്യത്തിൽ കൂടി തീരുമാനമാകുമെന്നാണ് കരുതുന്നത്.

ഇവാൻ ആശാൻ ഉൾപ്പടെ ആറ് പേരെ നോട്ടമിട്ട് കൊൽക്കത്തക്കാർ?നോക്കി ഇരുന്നോ, ആശാനെ ഇപ്പൊ കിട്ടുമെന്ന് ആരാധകർ?

ലൂണ, ലെസ്‌കോ തുടങ്ങി 10 പേരെ റാഞ്ചാൻ കൊൽക്കത്ത വമ്പൻമാർ..