in ,

ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എഫ്സി ഗോവ മുന്നോട്ട്, പ്ലേഓഫ് മറന്ന്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഫത്തോർദ സ്റ്റേഡിയത്തിൽ തകർപ്പൻ വിജയം നേടി കാർലോസ് പെനയുടെ എഫ്സി ഗോവ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഫത്തോർദ സ്റ്റേഡിയത്തിൽ തകർപ്പൻ വിജയം നേടി കാർലോസ് പെനയുടെ എഫ്സി ഗോവ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് .

ഈയാഴ്ചയിലെ ഐഎസ്എൽ മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റയിൻ പരിശീലകനായ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ ബംഗാളിനെയാണ് 2-4 സ്കോറിനു എഫ്സി ഗോവ വീഴ്ത്തിയത്.

11, 21, 23 മിനിറ്റുകളിൽ സ്പാനിഷ് താരമായ ഐക്കർ നേടുന്ന ത്രസിപ്പിക്കുന്ന ഹാട്രിക് ഗോളുകളിൽ ഹോം സ്റ്റേഡിയത്തിൽ വ്യക്തമായ ലീഡ് നേടിയ എഫ്സി ഗോവ ആദ്യ പകുതി മൂന്നു ഗോൾ ലീഡിൽ കളി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ 53-മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസ് നാലാം ഗോൾ നേടി എഫ്സി ഗോവയുടെ ലീഡ് ഉയർത്തി, എന്നാൽ മലയാളി താരം വിപി സുഹൈർ, സാർതക് ഗുലോയി എന്നിവർ നേടുന്ന ഗോളുകളിൽ ഈസ്റ്റ്‌ ബംഗാൾ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും മത്സരം അവസാന വിസിൽ ഉയർന്നപ്പോൾ 4-2ന് അവസാനിച്ചു.

ഇതോടെ 16 കളിയിൽ നിന്നും 26 പോയന്റോടെ പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എഫ്സി ഗോവ മൂന്നാം സ്ഥാനത്തേക്കുയർന്നു, അതേസമയം 12 പോയന്റോടെ ഒമ്പതാം സ്ഥാനത്താണ് ഈസ്റ്റ്‌ ബംഗാൾ.

ബ്ലാസ്റ്റേഴ്സിന് വീണ്ടും വൻ തിരിച്ചടി! സൂപ്പർ താരം വീണ്ടും കളിച്ചേക്കില്ല

അടുത്ത മത്സരത്തിൽ ലെസ്‌കോ ഉണ്ടാകുമോ? ആശാൻ പറയുന്നു..