in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ, പോയന്റ് ടേബിൾ ഇതാ..

ഐഎസ്എലിന്റെ ഏഴാം റൗണ്ട് കഴിഞ്ഞ ദിവസം എഫ്സിഗോവ എടികെ മോഹൻ ബഗാൻ മത്സരത്തോടെ അവസാനിച്ചു. വാശിയെറിയ പോരാട്ടങ്ങളാണ് ഇതുവരെ ഐഎസ്എലിന്റെ ഒമ്പതാം സീസണിൽ കാഴ്ച്ചവെച്ചത്. ഏഴാം റൗണ്ട് അവസാനിച്ചതോടെ നമ്മുക്കെനി നിലവിലുള്ള പോയിന്റ് പട്ടിക വിലയിരുത്താം

ഐഎസ്എലിന്റെ ഏഴാം റൗണ്ട് കഴിഞ്ഞ ദിവസം എഫ്സിഗോവ എടികെ മോഹൻ ബഗാൻ മത്സരത്തോടെ അവസാനിച്ചു. വാശിയെറിയ പോരാട്ടങ്ങളാണ് ഇതുവരെ ഐഎസ്എലിന്റെ ഒമ്പതാം സീസണിൽ കാഴ്ച്ചവെച്ചത്. ഏഴാം റൗണ്ട് അവസാനിച്ചതോടെ നമ്മുക്കെനി നിലവിലുള്ള പോയിന്റ് പട്ടിക വിലയിരുത്താം.

നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ്. +6 എന്ന ഗോൾ ഡിഫറെൻസോടെ ഏഴ് മത്സരങ്ങൾ നിന്നും 16 പോയിന്റാണ് ഹൈദരാബാദിനുള്ളത്. രണ്ടാം സ്ഥാനത്തെക്ക് നോക്കുമ്പോൾ 15 പോയിന്റുമായി മുംബൈ സിറ്റി എഫ്സിയാണുള്ളത്.

+12 ഗോൾ ഡിഫറെൻസാണ് മുംബൈക്കി ഏഴ് മത്സരങ്ങൾ നിന്നുമുള്ളത്. 6 മത്സരങ്ങൾ നിന്നും 12 പോയിന്റുമായി ഗോവയാണ് മൂന്നാം സ്ഥാനത്ത്. +6ആണ് ഗോവയുടെ ഗോൾ ഡിഫറെൻസ്.

ഏഴ് മത്സരങ്ങൾ നിന്ന് +2 എന്ന ഗോൾ ഡിഫറെൻസോടെ 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത്. തുടർച്ചയായ മൂന്ന് വിജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനെ നാലാം സ്ഥാനത്ത് എത്താൻ തുണച്ചത്.

ആറ് മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഒഡിഷ അഞ്ചാം സ്ഥാനത്തും 10 പോയിന്റുമായി എടികെ മോഹൻ ബഗാൻ ആറാം സ്ഥാനത്തും ചെന്നൈ 10 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണുള്ളത്. ചെന്നൈക്കി -2ആണ് ഗോൾ ഡിഫറെൻസ്. എന്നാൽ എടികെ മോഹൻ ബഗാനിന്റെ ഗോൾ ഡിഫറെൻസ് +2ആണ്. ഇതാണ് എടികെയെ ആറാം സ്ഥാനത്ത് എത്താൻ സഹായിച്ചത്.

നാല് പോയിന്റുമായി ജംഷഡ്പൂർ, ബംഗളുരു എന്നി ക്ലബ്ബുകൾ ഒമ്പത് പത്ത് സ്ഥാനങ്ങളിലാണുള്ളത്. ഇരു ടീമിനും ആറ് മത്സരങ്ങളിൽ നിന്നും -6ആണ് ഗോൾ ഡിഫറെൻസ്. സീസണിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാത്ത നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡാണ് അവസാന സ്ഥാനക്കാർ. ആറ് മത്സരങ്ങളിൽ നിന്ന് -11 ഗോൾ ഡിഫറെൻസാണ് നോർത്ത്ഈസ്റ്റിനുള്ളത്.

ദീർഘവീക്ഷണവും അതിനൊത്ത തന്ത്രങ്ങളും; നമ്മുടെ ആശാൻ പൊളിയല്ലേ

ഡയസും ഇവാനും ലിസ്റ്റിൽ, ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസ് ഇങ്ങനെ..