in ,

AngryAngry LOLLOL LOVELOVE OMGOMG

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണിയുമായി ഗോവൻ ആരാധകർ..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരായ എഫ്സി ഗോവയുടെ ഐഎസ്എൽ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് പ്രതികാരം ചെയ്യാൻ തങ്ങൾ കാത്തിരിക്കുവാണെന്ന് എഫ്സി ഗോവ ആരാധകർ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരായ എഫ്സി ഗോവയുടെ ഐഎസ്എൽ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് പ്രതികാരം ചെയ്യാൻ തങ്ങൾ കാത്തിരിക്കുവാണെന്ന് എഫ്സി ഗോവ ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ എഫ്സി ഗോവയുമായി കൊച്ചിയിൽ കളി നടന്നപ്പോൾ എഫ്സി ഗോവ ടീമിനെതിരെ ചാന്റ് പാടുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വീഡിയോയും, കൂടാതെ എഫ്സി ഗോവ ഫാൻസുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ വാക്ക് തർക്കവും മറ്റുമുണ്ടായ വീഡിയോസ് പങ്കുവെച്ചാണ് ഇതിന് പകരം ഗോവയിൽ തരാമെന്ന് എഫ്സി ഗോവയുടെ ഇൻസ്റ്റഗ്രാം ഫാൻ പേജുകൾ പറയുന്നത്.

നേരത്തെ കൊച്ചിയിൽ വെച്ച് മത്സരം നടന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവക്കെതീരെ തകർപ്പൻ വിജയം നേടിയിരുന്നു. ഈ മത്സരത്തിനെത്തിയ ഗോവ ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ മോശം ആതിഥ്യമര്യാദ കാണിച്ചെന്നാണ് അവകാശപ്പെടുന്നത്.

ഇതിന് പകരമായി ഗോവ vs ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തങ്ങളും മോശമായ രീതിയിൽ സ്വീകരിക്കുമെന്നാണ് ഗോവ ഫാൻസ്‌ പറയുന്നത്.

അതേസമയം പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി എഫ്സി ഗോവ പോയന്റ് ടേബിളിൽ കഷ്ടപ്പെടുമ്പോൾ, മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് നിലവിലെ ഫോം തുടർന്നാൽ ആദ്യ ആറ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനായേക്കും.

https://www.instagram.com/reel/CnoU3hFJdNz/?igshid=Yzg5MTU1MDY=

ലെസ്‌കോവിച്ചിന്റെ കാര്യം ‘ഓക്കേ’ അല്ല; താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ പുറത്ത്

മുംബൈ സിറ്റിക്ക് മുന്നിൽ കിടിലൻ ഐഎസ്എൽ റെക്കോർഡുകൾ തകരുന്നു?