in ,

ഡാരൻ കാൽഡേയ്രയുടെ ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

മുംബൈ സിറ്റി എഫ്സിയുടെ മൂന്നു ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ 3-4-3 ഫോർമേഷനിൽ ഒരു കിടിലൻ ഇലവൻ തന്നെയാണ് മാച്ച് വീക്ക്‌ സെവനിൽ നിന്നും ഡാരൻ കാൽഡേയ്ര തിരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, ഒഡിഷ എഫ്സി ടീമുകളിൽ നിന്നും 2 പേർ വീതവും ഇലവനിൽ ഇടം നേടി.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് മത്സരങ്ങൾ അവസാനിച്ചതിനാൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളിൽ നിന്നുമൊരു ടീം ഓഫ് ദി വീക്ക്‌ ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ പണ്ഡിറ്റായ ഡാരൻ കാൽഡേയ്ര.

മുംബൈ സിറ്റി എഫ്സിയുടെ മൂന്നു ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ 3-4-3 ഫോർമേഷനിൽ ഒരു കിടിലൻ ഇലവൻ തന്നെയാണ് മാച്ച് വീക്ക്‌ സെവനിൽ നിന്നും ഡാരൻ കാൽഡേയ്ര തിരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, ഒഡിഷ എഫ്സി ടീമുകളിൽ നിന്നും 2 പേർ വീതവും ഇലവനിൽ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലാണ് ഗോൾപോസ്റ്റിന് മുന്നിൽ കാവൽക്കാരൻ, ഡിഫെൻഡേഴ്സായി മുംബൈ സിറ്റി എഫ്സിയുടെ രാഹുൽ ഭേകെ, എഫ്സി ഗോവ താരങ്ങളായ ദോഹലിർ, അൻവർ അലി എന്നിവരാണ് ഇടം നേടിയത്.

മിഡ്‌ഫീൽഡ് നിരയിൽ സെന്റർ മിഡ്‌ഫീൽഡേഴ്‌സായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം ഇവാൻ കലിയൂഷ്നി, മുംബൈ സിറ്റിയുടെ രാൾട്ടെ എന്നിവരാണ് സ്ഥാനം നേടിയത്. ലെഫ്റ്റ് മിഡ്ഫീൽഡിൽ ഒഡിഷ എഫ്സിയുടെ നന്ദകുമാർ ശേഖർ, റൈറ്റ് മിഡ്‌ഫീൽഡിൽ മുംബൈ സിറ്റിയുടെ ചാങ്തെ എന്നിവരാണ് ഇടം നേടിയത്.

മുന്നേറ്റനിരയിൽ ഒഡിഷ എഫ്സിയുടെ പെഡ്രോ മാർട്ടിൻ, ചെന്നൈയിൻ എഫ്സി താരങ്ങളായ നാസർ അൽ കയാതി, പീറ്റർ സ്ലിസ്കോവിച് എന്നിവരാണ് സ്ഥാനം നേടിയത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക്‌ സെവനിന്റെ ടീം ഇലവൻ ഇങ്ങനെയാണ് :

ഐഎസ്എല്ലിൽ തീപ്പൊരി പ്രകടനവുമായി ദിമിത്രി, ബ്ലാസ്റ്റേഴ്സിന്റെ ഇവാനും സഹലും ലിസ്റ്റിൽ

ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ vs ചെന്നൈയിൻ കിടിലൻ പോരാട്ടം?ലൈവ് കാണാം..