in ,

LOVELOVE LOLLOL CryCry OMGOMG

ഐഎസ്എല്ലിൽ തീപ്പൊരി പ്രകടനവുമായി ദിമിത്രി, ബ്ലാസ്റ്റേഴ്സിന്റെ ഇവാനും സഹലും ലിസ്റ്റിൽ

സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നേടിയ താരങ്ങളുടെ ഒരു ലിസ്റ്റ് നോക്കുകയാണെങ്കിൽ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളെയും നമുക്ക് കാണാനാകും. ഇന്ത്യൻ താരങ്ങളുടെ വളർച്ചയിൽ ഐഎസ്എൽ വഹിക്കുന്ന പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ച് ഏഴ് റൗണ്ട് മത്സരങ്ങൾ വീതം പിന്നിട്ടുനിൽക്കവേ മികച്ച പ്രകടനമാണ് ടീമുകളും താരങ്ങളും കാഴ്ച വെക്കുന്നത്. നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി തന്നെയാണ് പോയന്റ് ടേബിളിൽ മുന്നിലുള്ളതും.

സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നേടിയ താരങ്ങളുടെ ഒരു ലിസ്റ്റ് നോക്കുകയാണെങ്കിൽ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളെയും നമുക്ക് കാണാനാകും. ഇന്ത്യൻ താരങ്ങളുടെ വളർച്ചയിൽ ഐഎസ്എൽ വഹിക്കുന്ന പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ (ഗോൾ + അസിസ്റ്റ് ) നൽകിയവരിൽ എടികെ മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രടോസ് സീസണിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. 6 മത്സരങ്ങളിൽ നിന്ന് 4 ഗോൾ + 4 അസിസ്റ്റുമായി 8 ഗോൾ കോൺട്രിബൂഷനാണ് താരം ഇതിനകം സ്വന്തമാക്കിയത്.

7 മത്സരങ്ങളിൽ നിന്ന് 6 ഗോൾ കോൺട്രിബൂഷനുമായി മുംബൈ സിറ്റി എഫ്സിയുടെ ഗ്രേഗ് സ്റ്റുവർട് രണ്ടാമതും, 5 ഗോൾ കോൺട്രിബൂഷൻ സ്വന്തമാക്കിയ ഗോവൻ താരം നോഹ് സദോ, മുംബൈ സിറ്റിയുടെ ഇന്ത്യൻ താരം ബിപിൻ സിങ് എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ നിന്നും 7 മത്സരങ്ങളിൽ നിന്ന് 4 ഗോൾ കോൺട്രിബൂഷനുമായി ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി ഏഴാംമതും, സഹൽ അബ്ദുസമദ് പത്താം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയ 10 താരങ്ങൾ ഇവരാണ് :

ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആര് നേടും? പോരാട്ടം ഇങ്ങനെ..

ഡാരൻ കാൽഡേയ്രയുടെ ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ