in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് കരുതിയ താരം പുതിയ ഐഎസ്എൽ ക്ലബ്ബിലേക്ക്..

വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത സ്വദേശിയായ താരം ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ, ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻസ് എന്നിവയിലൂടെ കളിച്ചാണ് ശ്രദ്ധ നേടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നോട്ടമിട്ടെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ടായിരുന്ന ബാംഗ്ലൂരു എഫ്സിയുടെ ഇന്ത്യൻ താരം ഹിറ മോണ്ടേൽ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിലേക്ക്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയാണ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്‌ ലഭിക്കുന്നത്.

2022-ൽ ബാംഗ്ലൂരു എഫ്സിയിലെത്തിയ താരത്തിനു ബാംഗ്ലൂരു എഫ്സി ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല, അതിനാൽ തന്നെ ബാംഗ്ലൂരു എഫ്സിയുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിച്ചിരുന്നു, ഇതോടെയാണ് 26വയസുള്ള താരത്തിനെ തങ്ങളുടെ തട്ടകത്തിലേത്തിക്കുവാൻ ഹൈലാൻഡേഴ്സ് നീക്കങ്ങൾ നടത്തുന്നത്.

വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത സ്വദേശിയായ താരം ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ, ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻസ് എന്നിവയിലൂടെ കളിച്ചാണ് ശ്രദ്ധ നേടുന്നത്. ഈസ്റ്റ്‌ ബംഗാളിന് വേണ്ടി അവസാന ഐഎസ്എൽ സീസണിൽ 16 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയിട്ടുള്ളത്.

ഐഎസ്എലിലെ വിലപിടിപ്പുള്ള കാവൽക്കാരിൽ ഗിൽ മുൻനിരയിൽ, ഒന്നാമനായി അമരീന്ദർ സിങ്?

ക്രിസ്റ്റ്യാനോ റൊണാൾഡോ കൊച്ചിയിലേക്ക് വരുമോ? സാധ്യതകൾ ഇങ്ങനെ..