in , , ,

LOVELOVE OMGOMG AngryAngry CryCry LOLLOL

ചരിത്രം അദ്ദേഹത്തിൻറെ പ്രകടനത്തെ ബാധിക്കില്ല; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ക്ലബ്ബിന്റെ ഉറപ്പ്

ഐഎസ്എൽ ആരംഭിച്ചിട്ട് വർഷങ്ങൾ 10 പിന്നിട്ടു. ഇപ്പോഴും കിരീടം നേടാത്തവരായി നോർത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സും മാത്രമേ ഉള്ളു. അതിനാൽ പണ്ടുള്ളതിനേക്കാൾ ആരാധകർ ഇപ്പോൾ കൂടുതൽ ആശങ്കയിലാണ്. ആ ആശങ്ക തന്നെയാണ് ആരാധകർ പങ്ക് വെയ്ക്കുന്നതും.

10 വർഷമായിട്ടും കിരീടം നേടാൻ സാധിക്കാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അക്ഷമരാണ്. അതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ഓരോ നീക്കങ്ങൾക്കും ക്ലബ് ഡയറക്ടർ നിഖിൽ ഭരത്വാജിന് വിശദീകരണം നൽകേണ്ടി വരുന്നുണ്ട്. സമീപ കാലത്തായി എക്സ് അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറഞ്ഞ് മനസിലാക്കുന്ന തിരക്കിലാണ് നിഖിൽ.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള പ്രധാന ആശങ്ക പുതിയ പരിശീലകൻ തന്നെയാണ്. മൈക്കേൽ സ്റ്റാറേ കരിയറിന്റെ തുടക്കകാലത്ത് കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും പിന്നീട് ആ മികവ് പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഏഷ്യയിൽ കാര്യമായി തിളങ്ങാൻ കഴിയാത്ത സ്റ്റാറേയ്ക്ക് ഇന്ത്യയിൽ എത്രമാത്രം തിളങ്ങാൻ കഴിയും എന്നതാണ് ആരാധകരുടെ ആശങ്ക.

ഐഎസ്എൽ ആരംഭിച്ചിട്ട് വർഷങ്ങൾ 10 പിന്നിട്ടു. ഇപ്പോഴും കിരീടം നേടാത്തവരായി നോർത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സും മാത്രമേ ഉള്ളു. അതിനാൽ പണ്ടുള്ളതിനേക്കാൾ ആരാധകർ ഇപ്പോൾ കൂടുതൽ ആശങ്കയിലാണ്. ആ ആശങ്ക തന്നെയാണ് ആരാധകർ പങ്ക് വെയ്ക്കുന്നതും. എന്നാൽ ആരാധകരുടെ ആശങ്കകൾക്ക് വിശദീകരണവുമായി എത്തുകയാണ് നിഖിൽ.

ഒരു പരിശീലകന്റെ ചരിത്രം അദ്ദേഹത്തിന്റെ പ്രകടനത്തെ സ്വാധീനിക്കുകയില്ല.ഐഎസ്എല്ലിലെ പല പരിശീലകരുടെയും ചരിത്രം എടുത്തു നോക്കിയാൽ മനസിലാവും.ഓരോ രാജ്യവും ക്ലബ്ബും വ്യത്യസ്തമാണ്.വിജയങ്ങൾക്കും പരാജയങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടാകുമെന്നാണ് നിഖിൽ ആരാധകരുടെ ആശങ്കകൾക്ക് നൽകിയ വിശദീകരണം.

അത് ഒരു തരത്തിൽ ശെരിയാണ്. കാരണം നിരവധി പരിശീലകർ മോശം റെക്കോർഡുമായി ഐഎസ്എല്ലിലെത്തി അവർ കിരീടം നേടിയെടുക്കാറുണ്ട്, അതിനാൽ പഴയ റെക്കോർഡുകൾ പരിശീലകരെ ബാധിക്കില്ലെന്ന് ഉറപ്പിക്കാം.

അണ്ണൻ പുതിയ റെക്കോർഡ് സ്വന്തമാക്കി;സൗദി ലീഗിൽ റോണോ യുഗം❤️🔥

പുതിയ ആശാന്റെ ഉറപ്പ് തന്റെ ടീമിൽ ആദ്യം എത്തുന്ന താരം എറിക്‌സൻ