Aavesham MAX

പോസ്റ്റർ തന്നെ ഒരു ഫീൽ ഗുഡ്; മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ ഹൃദയപൂർവ്വത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാം ആരാധകരും. മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കൊണ്ട് തന്നെ ആരാധകർക്ക് പ്രതിക്ഷകൾ ഏറെയാണ്.

ഇപ്പോളിത സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. നടി മാളവിക മോഹൻ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഇപ്പോൾ അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്ററിൽ മാളവിക മോഹനെയും മോഹൻലാലിനെയുമാണ് കാണാൻ കഴിയുന്നത്.

പോസ്റ്റർ നോക്കുമ്പോൾ തന്നെ ഒരു ഫീൽ ഗുഡ് സിനിമയാണെന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്നത്. ഇതിന് മുൻപ് ഇറങ്ങിയ ടീസറും, മികച്ച ഫാമിലി കോമഡി എന്റർടൈൻമെന്റ്മാണ് ആരാധകരെ കാത്തിരിക്കുന്നതെന്ന് സൂചനകൾ നൽകിയിരുന്നു.

പക്ഷെ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ് ഹൃദയപൂർവ്വത്തിന്റെ എന്നും അഭ്യൂഹങ്ങളുണ്ട്. ഓണം റിലീസായി ഓഗസ്റ്റ് 28നാണ് സിനിമ തീയേറ്ററിലെത്തുക. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും അനു മൂത്തേടത്ത് ക്യാമറയും നിർവ്വഴിക്കുന്നു.