in ,

LOVELOVE LOLLOL

കിരീടം തട്ടിയെടുത്തവരോട് പകരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സ്

ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം തങ്ങളുടെ മുന്നിൽ നിന്നും തട്ടിയെടുത്ത് നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയോട് പകരം ചോദിക്കുവാൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിനൊരുങ്ങുകയാണ്. ഹൈദരാബാദിലെ ബാലയോഗി അതിലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടക്കുന്ന ഹൈദരാബാദ് എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം

ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം തങ്ങളുടെ മുന്നിൽ നിന്നും തട്ടിയെടുത്ത് നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയോട് പകരം ചോദിക്കുവാൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിനൊരുങ്ങുകയാണ്.

ഹൈദരാബാദിലെ ബാലയോഗി അതിലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടക്കുന്ന ഹൈദരാബാദ് എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ലീഗിൽ തോൽവിയറിയാതെ ആറിൽ അഞ്ച് മത്സരങ്ങളും വിജയയച്ചുകൊണ്ട് സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന മനോലോ മാർക്കസിന്റെ ഹൈദരാബാദ് എഫ്സി മികച്ച ഫോമിൽ പോയന്റ് ടേബിളിൽ ഒന്നാമതാണ്. കരുത്തുറ്റ ടീമുമായി ഹോം സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്ന ഹൈദരാബാദ് എഫ്സി തങ്ങളുടെ വിജയം ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ലീഗിൽ തുടക്കത്തിലേ മത്സരങ്ങളിൽ വീണുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ശക്തരായ ഗോവ എഫ്സി എന്നിവരെ വീഴ്ത്തിയാണ് മറ്റൊരു കരുത്തുറ്റ ടീമിനെതിരെ ഇന്ന് ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. സെർബിയൻ തന്ത്രഞ്ജൻ ഇവാൻ വുകോമനോവിചിനു കീഴിൽ മികച്ച ഫോമിലേക്കുയരാനും മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസം പകരുവാനും ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ കൊമ്പൻമാർക്ക് കഴിയും.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ് :

Hyderabad FC :

  • Laxmikant Kattimani (GK), Nikhil Poojary, Odei Onaindia, Chinglensana Singh, Akash Mishra, Joao Victor, Hitesh Sharma, Mohammad Yasir, Halicharan Narzary, Bartholomew Ogbeche, and Javier Siverio.

Kerala Blasters :

  • Prabhsukhan Gill (GK), Nishu Kumar, Marko Leskovic, Ruivah Hormipam, Sandeep Singh, Adrian Luna, Sahal Abdul Samad, Ivan Kaliuzhnyi, Jeakson Singh, Dimitris Diamantakos, and Rahul KP.

“മാജിക്‌ മെസ്സി, മികച്ച വ്യക്തിത്വം..” – റൊണാൾഡോ പറയുന്നു

ഐഎസ്എല്ലിനെ പറ്റി എന്നോട് പലരും ഇങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത്; ഡയമന്തകോസ്