in ,

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടങ്ങൾ നേടുവാൻ താൻ തുടരുമെന്ന് എസ്ഡി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസിന്റെ കരാർ പുതുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറെ സന്തോഷത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്. കരോലിസ് കേരള ബ്ലാസ്റ്റേഴ്സിൽ വന്നതിനുശേഷം മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയത്തിനെ കുറിച്ച് സംസാരിക്കുകയാണ് കരോലിസ് സ്കിൻകിസ്. ബ്ലാസ്റ്റേഴ്സ് തന്നെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട ക്ലബ്ലാണെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടണം എന്നുമാണ് കരോലിസ് പറഞ്ഞത്.

“കേരള ബ്ലാസ്റ്റേഴ്സ് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രത്യേകത നിറഞ്ഞ ക്ലബ്ബാണ്. എന്റെ ലക്ഷ്യം വ്യക്തവും ലളിതവുമാണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടങ്ങൾ നേടാനും എല്ലാ കായിക മേഖലകളിലും ഞങ്ങളുടെ സ്ഥിരമായ വളർച്ച തുടരാനും ഞാൻ ആഗ്രഹിക്കുന്നു.” എന്നാണ് കരോലിസ് സ്കിൻകിസ് പറഞ്ഞത്.

എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ആവേശത്തിലാണ്. അടുത്ത സീസണുകളിലും ബ്ലാസ്റ്റേഴ്സിൽ മികച്ച താരങ്ങളെ കൊണ്ടുവരാൻ കരോലിസിന് കഴിയുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

അൻഷിഫിന്റെ ആഗ്രഹം സഫലമാക്കാൻ മഞ്ഞപ്പട; കട്ടയ്ക്ക് നിന്ന് ബ്ലാസ്റ്റേഴ്സും; 26 ആം തിയതി കൊച്ചിയിൽ അൻഷിഫുമുണ്ടാവും ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ

കേരള ബ്ലാസ്റ്റേഴ്‌സ് എസ്ഡിയുടെ കരാർ നീട്ടിയതിനോട് ഡയറക്ടറുടെ പ്രതികരണം ഇങ്ങനെ..